സഹലും ഗില്ലുമില്ല, കരൺജിത്തിന് അരങ്ങേറ്റം; ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഇലവൻ
ഐ.എസ്.എല്ലിലെ ഒമ്പതാം എഡിഷനായ ഇക്കുറി ആറു ടീമുകളാണ് പ്ലേ ഓഫിലെത്തുക
ഐഎസ്എല്ലിൽ ഇന്ന് രാത്രി നടക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള നിർണായക മത്സരത്തിലെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. മലയാളി താരം സഹൽ അബ്ദുസ്സമദ്, ഗോൾകീപ്പർ പ്രഭ്‌സുഖൻ സിംഗ് ഗിൽ എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചില്ല. ഗില്ലിന് പകരം വെറ്ററൻ ഗോൾകീപ്പർ കരൺജിത്താണ് മഞ്ഞപ്പടയുടെ ഗോൾവല കാക്കുക. ഐ.എസ്.എല്ലിൽ താരത്തിന്റെ 50ാം മത്സരമാണിത്.
ആദ്യ ഇലവൻ:
കരൺജിത്ത്, ഖബ്ര, ഹോർമിപാം, വിക്ടർ മോംഗിൽ, ജെസ്സൽ (ക്യാപ്റ്റൻ), ജീക്‌സൺ, ലൂണ, രാഹുൽ കെ.പി, ബ്രയ്‌സി, ജിയാന്നൗ, ദിമിത്രിയോസ് ഡയമൻറക്കോസ്.
ഐ.എസ്.എല്ലിലെ ഒമ്പതാം എഡിഷനായ ഇക്കുറി ആറു ടീമുകളാണ് പ്ലേ ഓഫിലെത്തുക. മുംബൈ സിറ്റി എഫ്.സിയും ഹൈദരാബാദ് എഫ്.സിയും റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. പോയിൻറ് പട്ടികയിൽ 42 പോയിൻറുമായി മുംബൈ ഒന്നാം സ്ഥാനത്തും 35 പോയിൻറുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തുമാണുള്ളത്.
മറ്റു ആറു ടീമുകൾ നാലും സ്‌പോട്ടുകളിലേക്ക് കടുത്ത പോരാട്ടം നടത്തുകയാണ്. എ.ടി.കെ മോഹൻ ബഗാൻ (27 പോയിൻറ്), എഫ്.സി ഗോവ(26 പോയിൻറ്), കേരളാ ബ്ലാസ്‌റ്റേഴ്‌സ് (25 പോയിൻറ്), ബംഗളൂരു എഫ്.സി (22 പോയിൻറ്), ഒഡിഷ എഫ്.സി (22 പോയിൻറ്), ചെന്നൈയിൻ എഫ്.സി (17 പോയിൻറ്) എന്നീ ടീമുകളാണ് അടുത്ത റൗണ്ടിലെത്താൻ മത്സരിക്കുന്നത്.
12 പോയിൻറുള്ള ഈസ്റ്റ് ബംഗാൾ ഒമ്പതാം സ്ഥാനത്തും 2021-22 സീസൺ ടേബിൾ ടോപ്പർമാരായ ജംഷഡ്പൂർ എഫ്.സി ഒമ്പത് പോയിൻറുമായി 10ാം സ്ഥാനത്തുമാണുള്ളത്. ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് അവസാന സ്ഥാനത്തുള്ളത്. 15 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒരു കളിയിൽ മാത്രമാണ് ജയിച്ചത്. 13 മത്സരങ്ങളിലും തോറ്റു. നിലവിൽ 25 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പതിനാല് മത്സരങ്ങളിൽ നിന്ന് എട്ട് വിജയമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്.
Kerala Blasters' starting eleven for tonight's crucial match against North East United in the ISL has been announced.
Adjust Story Font
16