Quantcast

അവസരങ്ങൾ തുലച്ച് ബ്ലാസ്‌റ്റേഴ്‌സ്; ആദ്യപകുതി സമനിലയിൽ

തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ആക്രമണഫുട്‌ബോളാണ് പുറത്തെടുത്തത്

MediaOne Logo

Web Desk

  • Updated:

    2022-10-07 16:24:57.0

Published:

7 Oct 2022 2:54 PM GMT

അവസരങ്ങൾ തുലച്ച് ബ്ലാസ്‌റ്റേഴ്‌സ്; ആദ്യപകുതി സമനിലയിൽ
X

കൊച്ചി: കിട്ടിയ അവസരങ്ങൾ ഇരുടീമുകളും തുലച്ചപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സ് - ഈസ്റ്റ് ബംഗാൾ മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിത സമനിലയിൽ. തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ആക്രമണഫുട്‌ബോളാണ് പുറത്തെടുത്തത്. എന്നാൽ, ഫിനിഷിങ്ങിലെ പോരായ്മ ഇരുടീമുകൾക്കും തിരിച്ചടിയായി.

രണ്ട് വിദേശ സ്ട്രൈക്കർമാരെയും ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. മുന്നേറ്റ നിരയിൽ ജിയാനുവിനും ദിമിത്രിയോസും അണിനിരക്കുമ്പോൾ തൊട്ടുപിന്നിൽ ലൂനയും സഹലും. ഡിഫൻസീവ് മിഡിൽ കഴിഞ്ഞ വർഷത്തേതു പോലെ ജീക്സൺ സിങ്- പ്യൂട്ടിയ സഖ്യം. വിങ് ബാക്കുകളായി ക്യാപറ്റൻ ജസലും ഹർമൻ ജ്യോത് ഖബ്രയും. ലെസ്‌കോവിച്ചും ഹോർമിപാമുമാണ് സെന്റർ ബാക്കുകൾ.

കരൺജിത് സിങ്, നിഷു കുമാർ, രാഹുൽ കെപി, വിക്ടർ, ആയുഷ്, ബ്രെയ്സ്, സന്ദീപ്, ഇവാൻ, ബിദ്യാസാഗർ എന്നിവരാണ് സബ്സ്റ്റിറ്റിയൂട്ടുകൾ.

ഈസ്റ്റ്ബംഗാൾ ടീം: കമൽജിത് സിങ് (ഗോൾകീപ്പർ), അങ്കിത് മുഖർജി, ലാൽചുങ്നുന, ഇവാൻ ഗോൺസാലസ്, ചാരിസ് കിരാകു, തുഹിൻ ദാസ്, സൗവിക് ചക്രവർത്തി, അലക്സ് ലിമ, വി.പി. സുഹൈർ, സുമീത് പാസി, ക്ലെയ്റ്റൻ സിൽവ.

TAGS :

Next Story