ഇതുവരെ അടിച്ചുകൂട്ടിയത് 24 ഗോളുകൾ;ഫൈനൽ കൊമ്പന്മാരുടെ പ്രിയപ്പെട്ട മൈതാനത്ത്
ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ഫറ്റോർഡയിൽ കളിച്ചപ്പോൾ തോൽവി നേരിട്ടത് ഒരിക്കൽ മാത്രമാണ്
കന്നി കിരീടം തേടി ഇരുടീമുകളും ഐ.എസ്.എൽ ഫൈനലിൽ ഇറങ്ങുമ്പോൾ ഫറ്റോർഡയിലെ കണക്കുകൾ കേരള ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം നൽകുന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ഇവിടെ കളിച്ചപ്പോൾ തോൽവി നേരിട്ടത് ഒരിക്കൽ മാത്രം.
സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായിരുന്നു ഫറ്റോർഡ. ഫറ്റോർഡയിൽ 8 കളിയിൽ ജയം പിടിക്കാൻ ബ്ലാസ്റ്റേഴ്സിനായി. അഞ്ച് മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. 24 ഗോളുകൾ ഇവിടെ ബ്ലാസ്റ്റേഴ്സ് അടിച്ചു കൂട്ടിയപ്പോൾ വഴങ്ങിയത് 11 ഗോളുകൾ മാത്രം. 5 ക്ലീൻ ഷീറ്റും ഇവിടെ ബ്ലാസ്റ്റേഴ്സ് അക്കൗണ്ടിലുണ്ട്.
ലീഗ് ഘട്ടത്തിൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിന് മുകളിലാണ് ഹൈദരാബാദിന്റെ സ്ഥാനം. 20 കളിയിൽ നിന്ന് 11 ജയവും അഞ്ച് സമനിലയും നാല് തോൽവിയുമായി രണ്ടാമതായാണ് ഹൈദരാബാദ് സെമിയിലേക്ക് എത്തിയത്. ബ്ലാസ്റ്റേഴ്സ് നാലാമതായും.
ലീഗിലെ ആദ്യ ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദിന് എതിരെ ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചിരുന്നു. എന്നാൽ രണ്ടാം തവണ നേർക്കുനേർ വന്നപ്പോൾ ബ്ലാസ്റ്റേഴ്സിനെ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് ഹൈദരാബാദ് തോൽപ്പിച്ചിരുന്നു.
Adjust Story Font
16