Quantcast

'ഷട്ട് അപ്പ്'; കോച്ച് തന്നെ പിൻവലിച്ചപ്പോൾ അപമാനിച്ച കൊറിയൻ താരത്തോട് ക്രിസ്റ്റിയാനോ റൊണാൾഡോ

ദക്ഷിണ കൊറിയയുമായുള്ള മത്സരത്തിന്റെ 65ാം മിനുട്ടിൽ കോച്ച് ഫെർണാണ്ടോ സാന്റോസ് റൊണാൾഡോക്ക് പകരം ആൻഡ്രേ സിൽവയെ ഇറക്കിയിരുന്നു

MediaOne Logo

Sports Desk

  • Published:

    3 Dec 2022 1:43 PM GMT

ഷട്ട് അപ്പ്; കോച്ച് തന്നെ പിൻവലിച്ചപ്പോൾ അപമാനിച്ച കൊറിയൻ താരത്തോട് ക്രിസ്റ്റിയാനോ റൊണാൾഡോ
X

ദോഹ:ദക്ഷിണ കൊറിയക്കെതിരെയുള്ള മത്സരത്തിൽ തന്നെ അപമാനിച്ച എതിർ ടീംഗത്തോട് 'ഷട്ട് അപ്പ്' പറഞ്ഞ് പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ. കഴിഞ്ഞ ദിവസത്തെ മത്സരത്തിനിടയിൽ നടന്ന സംഭവം പിന്നീട് വാർത്തയാകുകയായിരുന്നു. ദക്ഷിണ കൊറിയയുമായുള്ള മത്സരത്തിന്റെ 65ാം മിനുട്ടിൽ കോച്ച് ഫെർണാണ്ടോ സാന്റോസ് റൊണാൾഡോക്ക് പകരം ആൻഡ്രേ സിൽവയെ ഇറക്കിയിരുന്നു. സ്‌കോർലൈൻ 1-1 ആയിരിക്കെയായിരുന്നു നീക്കം. തുടർന്ന് പതുക്കെ കളത്തിന് പുറത്തേക്ക് നടന്ന താരത്തെ കൊറിയയുടെ ചോ ഗ്വായി സങ് പ്രകോപിപ്പിക്കുകയായിരുന്നു. ഇതോടെ ചുണ്ടിൽ വിരലുകൾ വെച്ച് മിണ്ടരുതെന്ന് ആവശ്യപ്പെടുകയായിരുന്നു സൂപ്പർ താരം.

തന്നോട് പെട്ടെന്ന് പോകാനാണ് കൊറിയൻ താരം ആവശ്യപ്പെട്ടതെന്നും എന്നാൽ അയാൾക്ക് അതിനുള്ള അധികാരമില്ലെന്നും പിന്നീട് പോർച്ചുഗൽ മാധ്യമത്തോട് റൊണാൾഡോ പറഞ്ഞു. കോച്ചിനോട് ഒരു എതിർപ്പുമുണ്ടായിരുന്നില്ലെന്നും താരം വ്യക്തമാക്കി.

കൊറിയൻ താരവുമായുള്ള തർക്കത്തെ തുടർന്ന് റൊണാൾഡോ ക്ഷുഭിതനായി പുറത്തുപോയെന്നാണ് ടെക്‌നിക്കൽ ഏരിയയിൽ നിൽക്കുകയായിരുന്ന കോച്ച് പറഞ്ഞത്. കൊറിയക്കെതിരെയുള്ള മത്സരത്തിന് മുമ്പേ പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തിയിരുന്നു. എന്നാൽ അടുത്ത റൗണ്ടിലെത്താൻ എതിർടീമിന് വിജയം അനിവാര്യമായിരുന്നു. അഞ്ചാം മിനുട്ടിൽ തന്നെ പോർച്ചുഗൽ ഗോൾ നേടിയതോടെ പൊരുതിക്കളിച്ച കൊറിയ 27ാം മിനുട്ടിൽ സമനില പിടിച്ചു. 91ാം മിനുട്ടിൽ ഹവാങ് ഹീ ചാനിലൂടെ വിജയഗോളും നേടി.

South Korean player insulted Cristiano Ronaldo when the coach withdrew him

TAGS :

Next Story