ഗോളുമായി എംബാപ്പെ തുടങ്ങി; കിരീടവുമായി റയലും
വാഴ്സ:പോളിഷ് നഗരമായ വാഴ്സയിൽ അറ്റ്ലാന്റയെ തകർത്ത് യുവേഫ സൂപ്പർ കപ്പിൽ മുത്തമിട്ട് റയൽ മാഡ്രിഡ്. റയൽ മാഡ്രിഡ് ജഴ്സിയിൽ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ എംബാപ്പെക്ക് ഗോളും കിരീടവുമായി സ്വപ്നതുല്യമായ തുടക്കം. സൂപ്പർ കപ്പിലെ ആറാം മുത്തവുമായി റയൽ മാഡ്രിഡ് ഈ കാര്യത്തിലും റെക്കോർഡിട്ടു.
മത്സരത്തിന്റെ മിനുറ്റിൽ ഫെഡറിക്കോ വാൽവെർഡെയുടെ ക്ലോസ് റേഞ്ച് ഗോളിൽ മുന്നിലെത്തിയ റയലിന് 68ാം മിനുറ്റിൽ എംബാപ്പെ വിജയമുറപ്പിച്ച ഗോൾ കൂടി നൽകുകയായിരുന്നു. ജൂഡ് ബെല്ലിങ്ഹാമിന്റെ പാസിലായിരുന്നു എംബാപ്പെയുടെ ഗോൾ. മത്സരത്തിലുടനീളം നിറഞ്ഞുകളിച്ച ജൂഡ് തന്നെയാണ് കളിയിലെ താരം.
‘‘ഇത് കടുപ്പമേറിയ മത്സരമായിരുന്നു. രണ്ടാം പകുതിയായിരുന്നു കുറച്ചുകൂടി നന്നായത്. ആദ്യ പകുതിയിൽ കുറച്ച് പൊരുതേണ്ടി വന്നു. അറ്റ്ലാന്റ നന്നായി പ്രതിരോധിച്ചതോടെ സ്പെയ്സ് കണ്ടെത്താൻ ഞങ്ങൾ പാടുപെട്ടു’’ -മത്സരശേഷം റയൽ കോച്ച് കാർലോ ആഞ്ചലോട്ടി പ്രതികരിച്ചു.ലാലിഗ സീസൺ തുടങ്ങാനിരിക്കേ റയലിന് കരുത്തുപകരുന്നതാണ് ഈ കിരീട നേട്ടം. ഓഗസ്റ്റ് 19ന് മല്ലോർക്കക്കെതിരെയാണ് റയലിന്റെ ആദ്യ മത്സരം.
Adjust Story Font
16