റയൽ മാഡ്രിഡ് ലക്ഷ്യം വെച്ച് കിലിയൻ എംബാപ്പെ
താരത്തിന് നിലവിൽ 2025 ജൂൺ വരെ പി.എസ്.ജിയുമായി കരാർ ബാക്കിയുണ്ട്
അടുത്ത വർഷം റയൽ മാഡ്രിഡിലേക്ക് ചേക്കാറാനൊരുങ്ങി ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. നിലവിൽ പി.എസ്.ജിക്കു വേണ്ടിയാണ് താരം കളിക്കുന്നത്. 2024-ൽ റയൽ മാഡ്രിഡിൽ കളിക്കാനുളള തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കിലിയൻ എംബാപ്പെ ആഗ്രഹിക്കുന്നു. എന്നാൽ സ്പാനിഷ് ടീം അവനെ ഫ്രീ ട്രാൻസ്ഫറിൽ മാത്രമേ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നൊളളൂ എന്നാണ് ഗോൾ റിപ്പോർട്ട് ചെയ്യുന്നത്. ചാമ്പ്യൻസ് ലീഗ് നേടാനുളള ആഗ്രഹമാണ് താരത്തെ വീണ്ടും ക്ലബ്ബ് മാറ്റത്തെക്കുറിച്ച് മാറ്റി ചിന്തിപ്പിക്കാൻ ഇടയാക്കിയത്.
‼️ Mbappé has told the leaders of R. Madrid that he intends to join the club in 2024, but if he cannot come, then he will join in 2025. However, if he extends his contract, then he will come after the 2026 World Cup, or 2027. If not, then maybe 2028 or 2029. @diarioas #rmalive 🇫🇷 pic.twitter.com/AKusJ5x6jn
— Madrid Zone (@theMadridlZone) March 31, 2023
റയൽ മാഡ്രിഡിന്റെ ഐതിഹാസികമായ വെളള ജേഴ്‌സി ധരിക്കാൻ എംബാപ്പെക്ക് വ്യക്തമായ ആഗ്രഹം ഉണ്ടായിരുന്നിട്ടും സ്പാനിഷ് ടീം ഇത്തരം ഒരു നീക്കം ചർച്ച ചെയ്യുന്നതിൽ നിന്ന് സ്വയം അകന്നിരിക്കുകയാണ്. താരത്തെ സൈൻ ചെയ്യാനുള്ള ക്ലബ്ബിന്റെ മുൻ ശ്രമങ്ങൾ ദുരന്തത്തിൽ അവസാനിച്ചതാണ് ഇതിന് കാരണം. പിഎസ്‌ജിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ ഒരിക്കൽ കൂടി വഞ്ചിക്കുമോയെന്ന് മാഡ്രിഡ് ഭയപ്പെടുന്നു. എംബാപ്പെ ഒരു സ്വതന്ത്ര ഏജന്റായാൽ മാത്രമേ അവനുവേണ്ടി റയൽ ചർച്ചകളിൽ ഏർപ്പെടുകയുള്ളൂവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം റയൽ താരത്തെ സ്വന്തമാക്കുന്നതിന്റെ അടുത്ത് എത്തിയിരുന്നെങ്കിലും പി.എസ്.ജിയിൽ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പി.എസ്.ജിയുമായി കോൺട്രാക്ട് പുതുക്കിയ താരത്തിന് നിലവിൽ 2025 ജൂൺ വരെ കരാർ ബാക്കിയുണ്ട്. റയൽ മാഡ്രിഡിൽ കളിക്കുകയെന്നത് തന്റെ കുട്ടികാലം മുതലുളള സ്വപ്നമാണെന്ന് താരം മുമ്പ് പലതലണ പറഞ്ഞിരുന്നു. ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ എംബാപ്പയെ കഴിഞ്ഞ മാസമായിരുന്നു ഫ്രാൻസ് ദേശീയ ടീം ക്യാപ്റ്റനാക്കിയത്.
Adjust Story Font
16