ലെവൻഡോവ്സ്‌കിക്ക് ഹാട്രിക്; ബാഴ്സക്ക് തകർപ്പൻ ജയം,ഒന്നാമത്
അത്‌ലറ്റികോ മാഡ്രിഡിനെ റയൽ സോസിഡാഡ് സമനിലയിൽ കുരുക്കി

മാഡ്രിഡ്: ലാലീഗയിൽ ജയം തുടർന്ന് ബാഴ്‌സലോണ. അലാവസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു. സൂപ്പർ സ്‌ട്രൈക്കർ റോബെർട്ട് ലെവൻഡോവ്‌സ്‌കി ഹാട്രിക് നേടി. 7,22,32 മിനിറ്റുകളിലാണ് പോളിഷ് താരം വലകുലുക്കിയത്. ജയത്തോടെ ബാഴ്‌സ ലാലീഗയിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു.
മറ്റൊരു മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡിനെ റിയൽ സോസിഡാഡ് സമനിലയിൽ കുരുക്കി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ ആദ്യമിനിറ്റിൽ ജൂലിയൻ അൽവാരസിലൂടെ അത്‌ലറ്റികോ മുന്നിലെത്തി. എന്നാൽ 84ാം മിനിറ്റിൽ ലൂക സുസിച് സോസിഡാഡിന് സമനില നേടികൊടുത്തു
. സെവിയ്യ റിയൽ ബെറ്റീസിനേയും ജിറോണ അത്‌ലറ്റിക് ബിൽബാവോയേയും തോൽപിച്ചു. ഒൻപത് റൗണ്ട് പൂർത്തിയാകുമ്പോൾ 8 ജയവും ഒരു തോൽവിയുമുള്ള ബാഴ്‌സ നിലയിൽ പോയന്റ് ടേബിളിൽ ഒന്നാമതാണ്. 21 പോയന്റുള്ള റയൽ രണ്ടാമതും 17 പോയന്റുമായി അത്‌ലറ്റികോ മാഡ്രിഡ് മൂന്നാമതും നിൽക്കുന്നു.
Next Story
Adjust Story Font
16