ലാ ലീഗ അനുവദിച്ചാല്‍ മെസി ബാഴ്‍സക്കായി വീണ്ടും കളിക്കുമോ? ക്ലബ് പ്രസിഡന്‍റിന്‍റെ മറുപടി ഇങ്ങനെ....
ബാഴ്‍സലോണക്ക് 100 വർഷത്തിലേറെ ചരിത്രമുണ്ട്, അത് എല്ലാവരേക്കാളും എല്ലാറ്റിനേക്കാളും, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനേക്കാളും മുകളിലാണ്
ലയണൽ മെസിയുടെ കരാർ പുതുക്കി നൽകാൻ എഫ്‌സി ബാഴ്‌സലോണക്ക് കഴിയാതിരുന്നതിനെ കുറിച്ചും താരവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഊഹാപോഹങ്ങളെയും കുറിച്ച് പ്രതികരിച്ച് ക്ലബ് പ്രസിഡന്റ് യോൻ ലപോർട്ട. മെസിയുമായുള്ള ചർച്ചകൾ എന്നേക്കുമായി അവസാനിച്ചു എന്നും ഇനി പ്രതീക്ഷകൾ വേണ്ട എന്നും ബാഴ്സലോണ പ്രസിഡന്റ് പറഞ്ഞു. ലാ ലിഗ അനുവദിച്ചാൽ മെസിയെ സ്വന്തമാക്കുമോയെന്ന ചോദ്യത്തിന് യഥാര്‍ത്ഥമല്ലാത്ത പ്രതീക്ഷകൾ നൽകാനില്ലെന്നായിരുന്നു മറുപടി.
മെസിയും ബാഴ്സലോണയും പരസ്പരം കരാര്‍ അംഗീകരിച്ചതായിരുന്നു എന്നും എന്നാൽ ലാലിഗ ആ കരാർ അംഗീകരിച്ചില്ല എന്നും ലപോർട പറഞ്ഞു. അഞ്ചു വർഷത്തെ കരാർ വെറും രണ്ട് വർഷത്തെ വേതനത്തിന് ഒപ്പിടാൻ പോലും മെസി തയ്യാറായിരുന്നെന്നും ലപോർട പ്രതികരിച്ചു.
❝𝗧𝗵𝗲 𝗖𝗹𝘂𝗯 𝗮𝗯𝗼𝘃𝗲 𝗲𝘃𝗲𝗿𝘆𝘁𝗵𝗶𝗻𝗴.❞
— FC Barcelona (@FCBarcelona) August 6, 2021
— @JoanLaportaFCB pic.twitter.com/hjJ5XY05ok
ഇനി മെസി ബാഴ്സലോണയിൽ ഉണ്ടായിരിക്കില്ല, അദ്ദേഹത്തിന് ഇനി പുതിയ തട്ടകം നോക്കാം, യൊഹാൻ ക്രൈഫിനെ ഒക്കെ പോലെ ഒരു യുഗമാണ് മെസിയോടെ അവസാനിക്കുന്നത് എന്നും ലപോർട പറഞ്ഞു. മെസിക്ക് ശേഷമുള്ള ബാഴ്സലോണ എന്ന ചിന്ത ഇത്ര പെട്ടെന്ന് തുടങ്ങേണ്ടി വരും എന്ന് കരുതിയില്ല, മെസിയോട് ബാഴ്സലോണ എക്കാലവും കടപ്പെട്ടിരിക്കും എന്നും ബാഴ്സലോണ പ്രസിഡന്റ് പറഞ്ഞു. പിഎസ്‌ജിയിലേക്ക് മെസി ചേക്കേറുമോ എന്നറിയില്ലെന്നും എന്നാൽ താരത്തിന് വേണ്ട ക്ലബിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
"ബാഴ്‍സലോണക്ക് 100 വർഷത്തിലേറെ ചരിത്രമുണ്ട്, അത് എല്ലാവരേയും എല്ലാറ്റിനേക്കാളും, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനേക്കാളും മുകളിലാണ്. അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ചെയ്ത എല്ലാത്തിനും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു" ലാപോര്‍ട്ട കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16