Quantcast

ആ ടാക്കിളിൽ തീരുമായിരുന്നു കരിയർ; മെസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഡ്രിബിൾ ചെയ്തു മുന്നേറുന്നതിനിടെയാണ് മാർട്ടിനസ് താരത്തെ പരുക്കന്‍ ടാക്കിളിന് വിധേയമാക്കിയത്

MediaOne Logo

Sports Desk

  • Published:

    3 Sep 2021 4:26 PM GMT

ആ ടാക്കിളിൽ തീരുമായിരുന്നു കരിയർ; മെസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
X

കരിയർ തന്നെ അവസാനിക്കുമായിരുന്ന ഒരു ടാക്കിൾ! മെസിക്കെതിരെ വെനിസ്വലൻ താരം ലൂയിസ് മാർട്ടിനസ് കഴിഞ്ഞ ദിവസം നടത്തിയ ടാക്കിളിനെ ഫുട്‌ബോൾ ലോകം വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ഫുട്‌ബോൾ ആരാധകരുടെ ഭാഗ്യം, തലനാരിഴയ്ക്കാണ് കടുപ്പമേറിയ ആ പ്രതിരോധത്തിൽ നിന്ന് മെസ്സി രക്ഷപ്പെട്ടത്.

അർജന്റീനയ്‌ക്കെതിരെയുള്ള മത്സരത്തിന്റെ 29-ാം മിനിറ്റിൽ സ്വന്തം ബോക്‌സിന് മുമ്പിൽ വച്ചാണ് മാർട്ടിനസ് മെസിയെ ഫൗൾ ചെയ്തു വീഴ്ത്തിയത്. ഡ്രിബിൾ ചെയ്തു മുന്നേറുന്നതിനിടെയാണ് മാർട്ടിനസ് താരത്തെ പരുക്കന്‍ ടാക്കിളിന് വിധേയമാക്കിയത്. വാർ പരിശോധനയ്ക്ക് ശേഷം റഫറി മാർട്ടിനസിന് ചുവപ്പു കാർഡ് നൽകുകയും ചെയ്തു.

തികച്ചും അനാവശ്യമായ ഫൗൾ എന്നാണ് നിരവധി പേർ ഇതിന്റെ വീഡിയോ പങ്കുവച്ച് അഭിപ്രായപ്പെട്ടത്. കരിയർ അവസാനിപ്പിച്ചേക്കാവുന്ന ഒരു ടാക്കിളിൽ നിന്നാണ് മെസ്സി രക്ഷപ്പെട്ടതെന്ന് മിക്ക പേരും കുറിച്ചു. താരത്തിന്‍റെ പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച ബ്രസീലിനെതിരെ നടക്കുന്ന കളിയില്‍ മെസ്സിയിറങ്ങുമെന്നാണ് സൂചന.

കളിയിൽ ഒന്നിനെതിരെ മൂന്നു ഗോളിന് അർജന്റീന ജയിച്ചു. ലൗത്താര മാർട്ടിനസ്, ജോവാക്വിൻ കൊറിയ, എയ്ഞ്ചൽ കൊറിയ എന്നിവരായിരുന്നു സ്‌കോറർമാർ. ഇഞ്ച്വറി ടൈമിൽ പെനാൽറ്റിയിലൂടെയാണ് വെനസ്വേല ഒരു ഗോൾ മടക്കിയത്.

TAGS :

Next Story