മുഖ്യം അർജന്റീന.... ക്ലബ് പിന്നീട്; മെസി അടുത്തമത്സരത്തിൽ പിഎസ്ജിക്കൊപ്പമുണ്ടാവില്ല !
ഇതിനായി ഇന്റർനാഷണൽ ഇടവേളയ്ക്ക് മുൻപുള്ള പിഎസ്ജിയുടെ അവസാന ലീഗ് മത്സരത്തിൽ നിന്ന് തന്നെ ഒഴിവാക്കണം എന്ന് മെസി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്
പാരീസ്: ഖത്തർ ലോകകപ്പിന് മുൻപ് അർജന്റൈൻ ടീമിനൊപ്പം ചേരാൻ നീക്കവുമായി ലയണൽ മെസി. ഇതിനായി ഇന്റർനാഷണൽ ഇടവേളയ്ക്ക് മുൻപുള്ള പിഎസ്ജിയുടെ അവസാന ലീഗ് മത്സരത്തിൽ നിന്ന് തന്നെ ഒഴിവാക്കണം എന്ന് മെസി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
നവംബർ 13നാണ് പിഎസ്ജിയുടെ ലോകകപ്പിന് മുൻപുള്ള അവസാന ലീഗ് മത്സരം. ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരം നവംബർ 22നാണ്. ആറാം തിയതിയുള്ള പിഎസ്ജിയുടെ ലീഗ് വൺ മത്സരത്തിന് ശേഷം അർജന്റൈൻ ടീമിനൊപ്പം ചേരാൻ അനുവദിക്കണം എന്നാണ് മെസി പിഎസ്ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 7 മുതൽ അർജന്റൈൻ ടീമിനൊപ്പം ചേരാനാണ് മെസിയുടെ നീക്കം.
പിഎസ്ജിയുമായി മെസിയുടെ കരാറിലും അർജന്റീന ടീമിന് പ്രാധാന്യം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ മാസം 16 ന് യുഎഇയുമായി സൗഹൃദ മത്സരമുള്ളതിനാൽ മെസിയും സംഘവും ഒന്നിച്ച് പരിശീലനം തുടങ്ങും.
Next Story
Adjust Story Font
16