എതിര്‍ ടീം ഗോള്‍കീപ്പറുടെ മകനുമൊത്തുള്ള ഫോട്ടോയുമായി മെസി
ഫുട്ബോൾ കരിയറിൽ പുതിയ അധ്യായം എഴുതിച്ചേർത്തു ലയണൽ മെസി പി.എസ്.ജിയില്‍ അരങ്ങേറ്റം കുറിച്ച മത്സരത്തിന് ശേഷമായിരുന്നു സംഭവം
"എന്റെ മകനുമൊത്തുള്ള ഫോട്ടോ എടുക്കാന്‍ അനുവദിക്കുമോ?" ചോദ്യം എതിര്‍ ടീം ഗോള്‍ ഗോള്‍കീപ്പറുടെ ആയിരുന്നിട്ടും മെസി മടികാണിച്ചില്ല. മകനെ മെസിയെ ഏല്‍പ്പിച്ച് റെയിംസ് ഗോള്‍ കീപ്പര്‍ പ്രഡ്രാഗ് രാജ്കോവിക് ഫോട്ടോ എടുക്കുമ്പോള്‍ ഒരു മെസി ആരാധകന്റെ ഭാവങ്ങള്‍ അയാളുടെ മുഖത്തുണ്ടായിരുന്നു.
ഫുട്ബോൾ കരിയറിൽ പുതിയ അധ്യായം എഴുതിച്ചേർത്തു ലയണൽ മെസി പി.എസ്.ജിയില്‍ അരങ്ങേറ്റം കുറിച്ച മത്സരത്തിന് ശേഷമായിരുന്നു സംഭവം. എതിര്‍ ടീമായ റെയിംസിന്റെ താരങ്ങള്‍ മെസിക്ക് കൈ കൊടുക്കാനും പരിചയപ്പെടാനുമുള്ള തിരക്കിലായിരുന്നു. സ്പാനിഷ് ക്ലബ് ബാഴ്‍സലോണ വിട്ടു ഫ്രഞ്ച് ലീഗിലേക്കു ചേക്കേറിയ മെസി, റെയിംസിനെതിരായ മത്സരത്തിൽ നെയ്മാർക്കു പകരക്കാരനായി 66–ാം മിനിറ്റിലാണു കളത്തിലിറങ്ങിയത്. ബാഴ്‍സലോണക്കല്ലാതെ മറ്റൊരു ക്ലബിനായി 34 കാരനായ മെസി പന്തു തട്ടുന്നത് ഇതാദ്യമായാണ്.
ഫ്രഞ്ച് യുവതാരം കിലിയൻ എംബപ്പെയുടെ ഇരട്ടഗോൾ മികവിൽ (16', 63') പി.എസ്.ജി റെയിംസിനെ 2–0നു പരാജയപ്പെടുത്തി. ഏഞ്ചൽ ഡി മരിയയുടെ ക്രോസിൽ തലവച്ചു പിഎസ്ജിക്കു ലീഡ് നൽകിയ എംബപ്പെ രണ്ടാം പകുതിയിൽ അഷ്റഫ് ഹക്കീമിയുടെ ക്രോസ് വലയിലെത്തിച്ചാണു ഫ്രഞ്ച് വമ്പൻമാരുടെ ജയം ഉറപ്പാക്കിയത്.
'
Adjust Story Font
16