Quantcast

2024ലേക്ക് കരാർ മാറ്റിവയ്ക്കാൻ അൽഹിലാലിനോട് മെസി-റിപ്പോർട്ട്

അടുത്ത വർഷത്തേക്ക് നീട്ടിയാൽ കരാർ തുകയിൽ മാറ്റമുണ്ടാകുമെന്നാണ് സൗദി ക്ലബ് വൃത്തങ്ങളുടെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2023-06-06 06:51:24.0

Published:

6 Jun 2023 6:49 AM GMT

Lionel Messi requests to delay Al-Hilal transfer until 2024, Lionel Messi Al-Hilal transfer, Lionel Messi Barcelona return, Lionel Messi to Barcelona
X

പാരിസ്: പി.എസ്.ജി വിട്ടതിനു പിന്നാലെ സൂപ്പർ താരം ലയണൽ മെസി പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങാൻ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. താരത്തിന്റെ പിതാവും ഏജന്റുമായ ജോർജ് മെസി ബാഴ്‌സയിൽ ക്ലബ് വൃത്തങ്ങളുമായി ചർച്ച തുടരുകയാണ്. അതിനിടെ, സൗദി അറേബ്യൻ ക്ലബായ അൽഹിലാലിനോട് കരാർ ചർച്ചകൾ 2024ലേക്ക് മാറ്റിവയ്ക്കാൻ മെസി ആവശ്യപ്പെട്ടതായാണ് പുതിയ റിപ്പോർട്ട്.

റെക്കോർഡ് തുകയ്ക്ക് മെസിയെ സ്വന്തമാക്കാൻ സൗദി പ്രോ ലീഗ് ക്ലബായ അൽഹിലാൽ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇതേക്കുറിച്ച് താരവും പിതാവും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, സൗദി ഓഫറിൽ താരത്തിന് താൽപര്യമുണ്ടെന്ന് സൂചന നൽകുന്നതാണ് പുതിയ റിപ്പോർട്ട്. മെസിയുടെ അടുത്ത വൃത്തങ്ങൾ അൽഹിലാൽ സംഘവുമായി ചർച്ച നടത്തുകയും കരാർ നടപടികൾ അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്തു.

ബാഴ്‌സയിലേക്ക് തിരിച്ചുപോകാനുള്ള നീക്കം ഫലം കണ്ടില്ലെങ്കിൽ ഹിലാൽ കരാർ സ്വീകരിക്കാനാണ് താരത്തിന്റെ ആലോചനയെന്നാണ വ്യക്തമാകുന്നത്. എന്നാൽ, വാർത്ത ആശ്ചര്യപ്പെടുത്തുന്നതാണെന്നാണ് സൗദി വൃത്തങ്ങളുടെ പ്രതികരണം. കരാർ അടുത്ത വർഷത്തേക്ക് മാറ്റിയാൽ നിലവിൽ ഓഫർ ചെയ്യുന്ന തുകയിൽ മാറ്റമുണ്ടാകുമെന്നും ഇവർ അറിയിച്ചു. ഇപ്പോൾ 500 മില്യൻ മില്യൻ യൂറോ(ഏകദേശം 4,432 കോടി രൂപ) വാർഷികശമ്പളമാണ് അൽഹിലാൽ വാഗ്ദാനം ചെയ്യുന്നത്. ക്ലബ് ചരിത്രത്തിലെ എക്കാലത്തെയും റെക്കോർഡ് തുകയാണിത്.

അതേസമയം, ബാഴ്‌സയിലേക്ക് മടങ്ങാൻ മെസി ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇന്നലെ ജോർജ് മെസി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ബാഴ്‌സ പ്രസിഡന്റ് ജോൻ ലാപോർട്ടയെ അദ്ദേഹം വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. താരം ബാഴ്‌സയിൽ തിരിച്ചെത്തണമെന്നാണ് താനും ആഗ്രഹിക്കുന്നത്. തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജോർജ് പ്രതികരിച്ചു. താരത്തെ ക്ലബിൽ തിരികെയെത്തിക്കാനുള്ള ആഗ്രഹം ബാഴ്‌സ മാനേജർ സാവിയും പരസ്യമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ലിഗ് വണ്ണിൽ ക്ലെർമണ്ട് ഫൂട്ടിനെതിരെയായിരുന്നു പി.എസ്.ജി കുപ്പായത്തിൽ മെസിയുടെ അവസാന മത്സരം. ഇതോടെ ടീമിനോട് വിടപറയുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2021ൽ കരാർ നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് മെസി ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തുന്നത്. 2004 മുതൽ 2021 വരെ ബാഴ്‌സയ്ക്കായി നിരവധി കിരീടങ്ങൾ സംഭാവന ചെയ്യുന്നതിൽ മെസി നിർണായക പങ്കുവഹിച്ചു. അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയും താരത്തെ സ്വന്തമാക്കാൻ നീക്കം നടത്തുന്നുണ്ട്. അതിനാൽ, ബാഴ്‌സ നീക്കം വിജയിച്ചില്ലെങ്കിൽ മിയാമിയിലേക്കുള്ള കൂടുമാറ്റവും തള്ളിക്കളയാനാകില്ല.

Summary: Lionel Messi requests to delay Al-Hilal transfer until 2024 as he angles for Barcelona return: Reports

TAGS :

Next Story