Quantcast

അർജന്റീനയുടെ മധ്യനിരയ്ക്ക് കരുത്തേകാൻ ലോ സെൽസോ ഉണ്ടാവില്ല; കനത്ത തിരിച്ചടി

ടോട്ടനത്തിൽ നിന്നും ലോണിലാണ് സെൽസോ വിയ്യാറയലിന് വേണ്ടി കളിക്കുന്നത്

MediaOne Logo

Web Desk

  • Published:

    9 Nov 2022 9:57 AM GMT

അർജന്റീനയുടെ മധ്യനിരയ്ക്ക് കരുത്തേകാൻ ലോ സെൽസോ ഉണ്ടാവില്ല; കനത്ത തിരിച്ചടി
X

ബ്യൂണസ് ഐറിസ്: ഖത്തറിൽ ലോകകപ്പിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അർജന്റീനയ്ക്ക് തിരിച്ചടി. മധ്യനിര താരം ജിയോവാനി ലോ സെൽസോയ്ക്ക് പരിക്കിനെ തുടർന്ന് ലോകകപ്പ് നഷ്ടമാവും. സെൽസോയ്ക്ക് ലോകകപ്പ് നഷ്ടമാവുമെന്ന് താരത്തിന്റെ ക്ലബായ വിയ്യാറയൽ വ്യക്തമാക്കി. ടോട്ടനത്തിൽ നിന്നും ലോണിലാണ് സെൽസോ വിയ്യാറയലിന് വേണ്ടി കളിക്കുന്നത്. കണങ്കാലിന് പരിക്കേറ്റ സെൽസോയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരും.

സെൽസോയുടെ പരിക്കുമായി ബന്ധപ്പെട്ട് അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021ൽ അർജന്റീന കോപ്പ അമേരിക്ക കിരീടം ഉയർത്തിയപ്പോൾ സെൽസോയുടെ പ്രകടനം നിർണായകമായിരുന്നു. അർജന്റീനയുടെ ലോകകപ്പിനുള്ള 26 അംഗ സംഘത്തെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഡിബാല, ഫോയ്ത് എന്നിവരുടെ ഫിറ്റ്നസും സ്‌കലോനിക്ക് ആശങ്ക ഉയർത്തുന്നുണ്ട്.

പകരംവെക്കാനില്ലാത്ത താരമാണ് സെൽസോ എന്ന് സ്‌കലോനി നേരത്തെ പ്രതികരിച്ചിരുന്നു. സ്‌കലോനി പരിശീലന സ്ഥാനം ഏറ്റെടുത്തതിന് ശേഷം അർജന്റൈൻ ടീമിൽ ഏറ്റവും കൂടുതൽ ഗോൾ അസിസ്റ്റുകൾ ഉള്ളത് സെൽസോയുടെ പേരിലാണ്.

TAGS :

Next Story