Quantcast

ന്യൂകാസിലിനെ മറികടക്കാൻ യുണൈറ്റഡിനാകുമോ?

ഇരു ടീമുകൾക്കും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ ജയം അനിവാര്യമാണ്

MediaOne Logo

Web Desk

  • Published:

    2 April 2023 10:25 AM GMT

ന്യൂകാസിലിനെ മറികടക്കാൻ യുണൈറ്റഡിനാകുമോ?
X

ചെകുത്താൻമാർ ഈ സീസണിൽ ഒരു ഉയിർത്തെഴുന്നേൽപ്പ് ആസ്വദിക്കുന്നുണ്ടാകാം, പക്ഷേ ഞായറാഴ്ച്ച ന്യൂകാസിലുമായുള്ള മത്സരം അവർക്ക് ചില ആശങ്കകൾ സമ്മാനിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ആവേശകരമായ സീസൺ ആയിരിക്കാം ഇത്, പക്ഷേ എവേ മത്സരങ്ങളിലെ മുൻനിര ടീമുകളോടുള്ള മാഞ്ചസ്റ്ററിന്റെ ഫോം വളരെയധികം ആശങ്ക ഉയർത്തുന്നുണ്ട്. ഈ പ്രശ്നം ടീം പരിഹരിച്ചില്ലെങ്കില്‍ പ്രീമിയർ ലീഗിലെ ആദ്യ നാലില്‍ ഉള്‍പ്പെടാനുള്ള അവസരവും ചാമ്പ്യന്‍സ് ലീഗും ടീമിന് നഷ്ടപ്പെടും. ഇരു ടീമുകൾക്കും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ ജയം അനിവാര്യമാണ്. 26 മൽസരങ്ങളിൽ നിന്നായി 50 പോയിൻ്റാണ് മൂന്നാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്. ഇത്രയും തന്നെ മത്സരങ്ങളിൽ നിന്നായി 47 പോയിൻ്റുള്ള ന്യൂകാസിൽ യുണൈറ്റഡ് പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. 28 മത്സരങ്ങളിൽ നിന്നായി 49 പോയിൻ്റുള്ള ടോട്ടെൻഹാമാണ് നിലവിൽ നാലാം സ്ഥാനത്ത്.

ചുവപ്പ് കാർഡ് കണ്ട് നാലു മത്സരങ്ങളിൽ സസ്പെൻഷൻ കിട്ടിയ കസമിറോ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കില്ല. ഈ സീസണിൽ മാഞ്ചസ്റ്ററിൻ്റെ വിജയങ്ങളിൽ നിർണ്ണാകമായിരുന്നു ഈ ബ്രസീലുകാരൻ. കസമിറോ ഇല്ലാത്തത് ടീമിന് ചെറിയ തോതിൽ തിരിച്ചടിയായേക്കാം. പരിക്കേറ്റ് പുറത്തായ ഡാനിഷ് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറികസനും ടീമിനായി ഇന്ന് കളിച്ചേക്കില്ല.


ഹോമിൽ പുലി എവേയിൽ എലി

ആഭ്യന്തര കപ്പുകളിലെ മത്സരങ്ങളിലും പ്രീമിയർ ലീഗിലെ മത്സരങ്ങളിൽ നിന്നുമായി യുണൈറ്റഡ് ഈ സീസണിൽ ഓൾഡ് ട്രാഫോർഡിൽ 27 മത്സരങ്ങൾ കളിക്കുകയും അതിൽ 22 വിജയിക്കുകയും ചെയ്തു. സെപ്തംബർ ആദ്യം മുതൽ അവർ തങ്ങളുടെ ഗ്രൗണ്ടിൽ തോൽവിയറിഞ്ഞിട്ടില്ല. യുണൈറ്റഡിന്റെ മികച്ച ഹോം ഫലങ്ങൾ അവരെ കാരബാവോ കപ്പ് നേടുന്നതിലേക്കും എഫ്.എ കപ്പിന്റെ സെമി ഫൈനലിലേക്കും എത്തിച്ചു.

മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്‌സണൽ എന്നിവയ്‌ക്കെതിരെ വലിയ സംതൃപ്തി നൽകുന്ന ലീഗ് വിജയങ്ങളും ബാഴ്‌സലോണയ്ക്കും റയൽ ബെറ്റിസിനും എതിരായ അവിസ്മരണീയമായ യൂറോപ്യൻ വിജയങ്ങളും അവർ ഓൾഡ് ട്രഫോഡിൽ ആസ്വദിച്ചു. എന്നിരുന്നാലും, അവരുടെ വിജയ യാത്രയിൽ ഈ എവേ ഫോം തികച്ചും വ്യത്യസ്തമമാണ്. അവിടെ അവർ 19 മത്സരങ്ങളിൽ 11 എണ്ണം മാത്രമേ വിജയിച്ചിട്ടുള്ളൂ, ഒപ്പം ചില അപമാനകരമായ തോൽവികളും നേരിട്ടു. ലീഗിൽ ആദ്യ 12 സ്ഥാനത്തുള്ള ഒരു ടീമിനെ മാത്രമേ യുണൈറ്റഡ് തോൽപ്പിച്ചിട്ടുള്ളൂ. ഫുൾഹാമിനെയാണ് യുണൈറ്റഡ് തോൽപ്പിച്ചത്. അവരുടെ ആറ് എവേ വിജയങ്ങളിൽ, അഞ്ചെണ്ണം ഏറ്റവും താഴെയുള്ള എട്ട് ടീമിനെതിരെയാണ് നേടിയത്. അവരുടെ ശേഷിക്കുന്ന എവേ മത്സരങ്ങൾ നോക്കുമ്പോൾ ഇത് ഒരു യഥാർത്ഥ ആശങ്കയാണ്.

നാണം കെട്ട തോൽവികൾ

യുണൈറ്റഡിൻ്റെ രണ്ടാം മത്സരത്തിൽ തന്നേ ബ്രെൻ്റ്ഫോർഡ് എതിരില്ലാത്ത നാലു ഗോളുകൾക്ക് യുണൈറ്റഡിനെ തകർത്ത് വിട്ടു. ഒക്ടോബറിൽ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയോട് 6-3 എന്ന സ്കോറിന് പരാജയപ്പെട്ടു. 1931- നു ശേഷം ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയായിരുന്നു ആന്‍ഫീൽഡിൽ നേരിട്ടത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് ലിവർപൂൾ യുണൈറ്റഡിനെ നാണം കെടുത്തി. പ്രീമിയർ ലീഗിലെ അഞ്ച് എവേ തോൽവികളിൽ നിന്ന് മാത്രം യുണൈറ്റഡ് 23 ഗോളുകൾ വഴങ്ങി.

എന്നാൽ എല്ലാം മോശമല്ല

ഈ കനത്ത പരാജയങ്ങൾ മാറ്റി നിർത്തിയാൽ ടീമിന് ചില കാര്യങ്ങളിൽ ആശ്വസിക്കാനുണ്ട്. കനത്ത തോൽവികൾ മാറ്റിനിർത്തിയാൽ, മറ്റ് എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയത്. എലാൻഡ് റോഡ്, ഗുഡിസൺ പാർക്ക് തുടങ്ങിയ വിജയിക്കാൻ ദുഷ്‌കരമായ മൈതാനങ്ങളിൽ അവർ വിജയിക്കുകയും ചെയ്തു. പോയിന്റുകളുടെ അടിസ്ഥാനത്തിൽ, ടെൻ ഹാഗിന്റെ ടീമിന് ലീഗിലെ നാലാമത്തെ മികച്ച എവേ റെക്കോർഡ് ഉണ്ട്, ഹോം ഫലങ്ങളിലും അതേ സ്ഥാനമാണുള്ളത്.

TAGS :

Next Story