അത്ഭുത ഗോളുമായി ഹാളണ്ട്; സിറ്റിക്ക് അഞ്ച് ഗോൾ ജയം, ലിവർപൂളും മുന്നോട്ട്
58ാം മിനിറ്റിൽ അത്ഭുത അക്രോബാറ്റിക് ഗോളിലൂടെ ഹാളണ്ട് സിറ്റിക്കായി വലകുലുക്കി

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളിന് ചെക്ക് റിപ്പബ്ലിക് ക്ലബ് സ്പാർട്ടപ്രാഗിനെയാണ് കീഴടക്കിയത്. എർലിങ് ഹാളണ്ട് ഇരട്ടഗോളുമായി തിളങ്ങി. ഫിൽഫോഡൻ, ജോൺ സ്‌റ്റോൺസ്,മത്തേയൂസ് ന്യൂനസ് എന്നിവരാണ് മറ്റു സ്‌കോറർമാർ.
Haaland's acrobatic finish 😱
— UEFA Champions League (@ChampionsLeague) October 23, 2024
Raphinha at his best 😮💨
Vote for your Goal of the Day 👇#UCLGOTD | @Heineken
മൂന്നാം മിനിറ്റിൽ ഫിൽ ഫോഡന്റെ ഗോളിൽ സിറ്റി ആദ്യഗോൾനേടി. 58ാം മിനിറ്റിൽ അവിശ്വസനീയമായൊരു അക്രാബാറ്റിക് ഗോളിൽ ഹാളണ്ട് രണ്ടാം ഗോൾ നേടി. ബ്രസീൽ താരം സാവിന്യോ ബോക്‌സിലേക്ക് നൽകിയ പന്താണ് നോർവീജിയൻ സ്‌ട്രൈക്കർ ഉയർന്നുചാടി വലയിലാക്കിയത്. 64ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ ജോൺ സ്‌റ്റോൺസ് മൂന്നാം ഗോൾനേടി. നാല് മിനിറ്റിന് ശേഷം ഹാളണ്ട് രണ്ടാം ഗോളും നേടി. 88ാം മിനിറ്റിൽ മത്തേയൂസ് ന്യൂനസിലൂടെ അഞ്ചാം ഗോളും നേടി പട്ടിക പൂർത്തിയാക്കി
മറ്റൊരു മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത ഒരു ഗോളിന് ജർമൻ ക്ലബ് ആർ.ബി ലെപ്‌സിഗിനെ കീഴടക്കി. 27ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്റെ അസിസ്റ്റിൽ ഡാർവിൻ ന്യൂനസാണ് ചെമ്പടക്കായി ഗോൾ നേടിയത്. ജയത്തോടെ ലീഗ് പോയന്റ് പട്ടികയിൽ ലിവർപൂളും സിറ്റിയും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് മുന്നേറി.
Adjust Story Font
16