ഒന്നാം പാദത്തിന്റെ മികവിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
സ്പോർട്ടിംഗ് സിപിക്കെതിരെ നടന്ന രണ്ടാം പാദ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു
ആദ്യ പാദത്തിൽ നേടിയ ഗോളുകളുടെ മികവിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പ്രവേശിച്ചു. പോർച്ചുഗൽ ഫുട്ബോൾ ക്ലബ്ബായ സ്പോർട്ടിംഗ് സിപിക്കെതിരെ നടന്ന രണ്ടാം പാദ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.
Through to the last 8 🙌#ManCity #UCL pic.twitter.com/0gs3zbpmQY
— Manchester City (@ManCity) March 9, 2022
ക്വാർട്ടറിലെത്തിയെങ്കിലും സ്വന്തം കാണികളുടെ മുന്നിൽ രണ്ടാം പാദത്തിൽ ഗോൾ നേടാൻ കഴിയാതിരുന്നത് സിറ്റി ആരാധകരെ നിരാശരാക്കി. മത്സരത്തിന്റെ ഇരു പകുതിയിലും നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കുമായില്ല.
മെഹാരിസും, ബെർണാഡോ സിൽവയും, ഫോഡെനും, സ്റ്റർലീഗും ആദ്യ പാദത്തിൽ നേടിയ ഗോളുകളുടെ മികവിലാണ് സിറ്റി ക്വാർട്ടറിൽ കടന്നുകൂടിയത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരാണ് മാഞ്ചസ്റ്റർ സിറ്റി. ചാമ്പ്യൻസ് ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡ്- അത്‌ലറ്റിക്കോ രണ്ടാം പാദ മത്സരം ഈ മാസം 16നും, യുവന്റസ്- വിയ്യാറയൽ മത്സരം 17നും അരങ്ങേറും.
Adjust Story Font
16