480കോടിക്ക് വരാനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍

480കോടിക്ക് വരാനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍

ഹാരി മഗ്വയര്‍, ലൂക് ഷോ, വാന്‍ ബിസാക എന്നിവരുള്ള മാഞ്ചസ്റ്ററിന്റെ പ്രതിരോധ നിര വരാനെയുടെ വരവോടെ കൂടുതല്‍ ശക്തമാക്കും

MediaOne Logo

Web Desk

  • Updated:

    27 July 2021 2:28 AM

Published:

27 July 2021 2:24 AM

480കോടിക്ക് വരാനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍
X

റയല്‍ മാഡ്രിഡ് പ്രതിരോധതാരം റാഫേല്‍ വരാനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍. 28 കാരനായ ഫ്രഞ്ച് താരം 45 മില്യണി(483കോടി)നാണ് ക്ലബുമായി കരാര്‍ ഒപ്പുവച്ചതെന്നാണ് വിവരം. അഞ്ച് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചതെന്നാണ് വിവരം. ജേഡണ്‍ സാഞ്ചോ നേരത്തെ മാഞ്ചസ്റ്ററിലെത്തിയിരുന്നു. പുതിയ സീസണിലേക്ക് ശക്തമായ ടീമിനെ ഒരുക്കുകയാണ് ഓലെ ഗുണ്ണാര്‍ സോള്‍ഷ്യറുടെ ലക്ഷ്യം.

ഹാരി മഗ്വയര്‍, ലൂക് ഷോ, വാന്‍ ബിസാക എന്നിവരുള്ള മാഞ്ചസ്റ്ററിന്റെ പ്രതിരോധ നിര വരാനെയുടെ വരവോടെ കൂടുതല്‍ ശക്തമാക്കും. റയല്‍ മാഡ്രിഡുമായുള്ള റാഫേല്‍ വരാനെയുടെ 10 വര്‍ഷത്തെ ബന്ധത്തിനാണ് ഇതോടെ വിരാമമാകുന്നത്.

TAGS :

Next Story