ആദ്യ നാല് മിനുറ്റിൽ പിന്നിൽ; തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗംഭീര തിരിച്ചുവരവ്
നോട്ടിങ് ഹാം ഫോറസ്റ്റിനെതിരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്ന് ഗോള്‍ തിരിച്ചടിച്ച് ജയം സ്വന്തമാക്കി
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗംഭീര തിരിച്ചുവരവ്. നോട്ടിങ് ഹാം ഫോറസ്റ്റിനെതിരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം ടീം മൂന്ന് ഗോള്‍ തിരിച്ചടിച്ച് ജയം സ്വന്തമാക്കി.
ആദ്യ നാലു മിനുട്ടിൽ തന്നെ നോട്ടിങ്ഹാം ഫോറസ്റ്റ് 2 ഗോളുകൾക്ക് മുന്നിൽ എത്തി. യുണൈറ്റഡിന്റെ കോർണറിൽ നിന്ന് കൗണ്ടർ അറ്റാക്ക് നടത്തി മൈതാന മധ്യം മുതൽ ഒറ്റയ്ക്ക് കുതിച്ച ഫോറസ്റ്റ് സ്ട്രൈക്കർ അവോനിയാണ് ആദ്യം ലീഡ് സമ്മാനിച്ചത്. രണ്ട് മിനിറ്റിനപ്പുറം രണ്ടാം ഗോളും ഫോറസ്റ്റ് നേടി.വിലി ബോളിയാണ് ഇത്തവണ വലകുലുക്കിയത്. ഇതോടെ യുണൈറ്റഡ് നടുങ്ങി.
എന്നാല്‍ തിരിച്ചടിക്കാനായി യുണൈറ്റഡിന്റെ ശ്രമം. നിരന്തരം ആക്രമണങ്ങള്‍, 17ാം മിനുറ്റില്‍ ഫലം കണ്ടു. ക്രിസ്റ്റ്യന്‍ എറിക്സണായിരുന്നു ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 52ാം മിനുട്ടിൽ മനോഹരമായ ഒരു ഫ്രീകിക്കിന് ഒടുവിൽ കസെമിറോ യുണൈറ്റഡിന് സമനില നൽകി. ഇതോടെ സ്കോര്‍ 2-2. 75ാം മിനുട്ടിൽ റാഷ്ഫോർഡിനെ ഡനിലോ വീഴ്ത്തിയതിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൾട്ടി ലഭിച്ചു. പെനാൾട്ടി എടുത്ത ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു.
ഈ ഗോളിന് മുമ്പെ 68ാം മിനുറ്റിൽ ഫോറസ്റ്റ് താരം ജോ വൊറാലിന് ചുവപ്പ് കാർഡ് ലഭിച്ചു. അതോടെ ഫോറസ്റ്റ് പത്ത് പേരായി ചുരുങ്ങിയിരുന്നു. തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല.
Adjust Story Font
16