Quantcast

സോൾഷെയറെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മികച്ച താരങ്ങള്‍ ഉണ്ടായിട്ടും ടീം വിജയിക്കാതെ പോവുന്നത് സോൾഷെയറുടെ കഴിവ്കേട് കൊണ്ടാണ് എന്നാണ് ബോര്‍ഡ് വിലയിരുത്തിയത്.

MediaOne Logo

Web Desk

  • Updated:

    2021-11-21 02:08:30.0

Published:

21 Nov 2021 1:58 AM GMT

സോൾഷെയറെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
X

പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് തീരുമാനിച്ചു. പ്രീമിയർ ലീഗിൽ വാറ്റ്‌ഫോഡിനോടേറ്റ 41ന്റെ നാണംകെടുത്തുന്ന പരാജയത്തിന് പിന്നാലെയാണ് തീരുമാനം. മികച്ച താരങ്ങൾ ഉണ്ടായിട്ടും ടീം വിജയിക്കാതെ പോവുന്നത് സോൾഷെയറുടെ കഴിവ്‌കേട് കൊണ്ടാണ് എന്നാണ് ബോർഡ് വിലയിരുത്തിയത്. അവസാന ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാനേ, ജേഡൻ സാഞ്ചോ എന്നിവരെ സ്വന്തമാക്കിയിട്ടും, ടീം മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 12കളിൽ നിന്ന് 17 പോയിന്റുമായി 7ാം സ്ഥാനത്താണ് യുണൈറ്റഡ്.

അവസാന ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരെണ്ണം മാത്രം വിജയിച്ച ടീം ഹോം മത്സരങ്ങളിൽ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവരോട് ദയനീയമായി തോറ്റതോടെയാണ് സോൾഷെയറിന്റെ പരിശീലക സ്ഥാനത്തിനു കൂടുതൽ ഭീഷണി ഉയർന്നത്. 2018 ഡിസംബറിൽതാൽക്കാലിക പരിശീലകനായാണ് സോൾഷെയർ ചുമതലയേറ്റതെങ്കിലും പിന്നീട് സ്ഥിരപ്പെട്ടു.2021ൽ ജൂലൈയിൽ പുതിയ കരാർ ഒപ്പിട്ട സോൾഷെയർക്ക് 2024 വരെ കരാർ അവശേഷിക്കുന്നുണ്ട്. സോൾഷെയറെ പുറത്താക്കുമ്പോൾ, അദ്ദേഹത്തിന് 7.5 മില്യൺ പൗണ്ട് (ഏകദേശം 75 കോടിയോളം ഇന്ത്യൻ രൂപ) നൽകേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.

വാറ്റ്‌ഫോഡിന് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിക്കിടെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് എമർജൻസി ബോർഡ് മീറ്റിങ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിളിച്ചിരുന്നു. അതേ സമയം, സോൾഷെയറുടെ പകരക്കാരനായി പരിശീലകസ്ഥാനം ഏറ്റെടുക്കാൻ സിനദിൻ സിദാനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ക്ലബ് അധികൃതരോട് ക്ലബ് ഉടമകളായ ഗ്ലേസർ കുടുംബം നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

സിദാന് പുറമെ ലോക്കോമോട്ടീവ് മോസ്‌കോയുടെ ഹെഡ് ഓഫ് സ്‌പോർട്‌സ് ആൻഡ് ഡെവലപ്‌മെന്റ് ആയ റാൽഫ് റാംഗ്‌നിക്ക്, നിലവിലെ ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രെണ്ടൻ റോഡ്‌ജേഴ്‌സ്, അയാക്‌സ് പരിശീലകൻ എറിക് ടെൻ ഹാഗ് എന്നിവരും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളാണ്.

TAGS :

Next Story