മാഴ്‌സലീഞ്ഞോ ഐഎസ്എൽ വിട്ടു; ഇനി ബ്രസീൽ ക്ലബിൽ
ഐഎസ്എല്‍ ആദ്യ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവാണ്
എ.ടി.കെ മോഹൻബഗാൻ താരം മാഴ്‌സലീഞ്ഞോ ഇന്ത്യൻ സൂപ്പർ ലീഗ് വിട്ടു. 2016 മുതൽ വിവിധ ക്ലബുകൾക്കായി ഐഎസ്എല്ലിൽ ബൂട്ടണിഞ്ഞ മാഴ്‌സലീഞ്ഞോ ആരാധകരുടെ ഇഷ്ടതാരമാണ്. ആദ്യ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവു കൂടിയാണ്. ബ്രസീലിലെ രണ്ടാം ഡിവിഷൻ ക്ലബായ ഇസി ടോബാറ്റിലേക്കാണ് 33കാരൻ ചേക്കേറിയത്.
കഴിഞ്ഞ സീസണിൽ ഒഡിഷ എഫ്‌സിയുടെ താരമായിരുന്ന മാഴ്‌സലീഞ്ഞോ പിന്നീട് ലോണിൽ എ.ടി.കെയിലെത്തുകയായിരുന്നു. 2020-21 സീസണിൽ 16 കളികളിൽ ബൂട്ടണിഞ്ഞു. രണ്ടു ഗോളാണ് സമ്പാദ്യം.
ഡൽഹി ഡൈനാമോസ്, എഫ്‌സി പൂനെ സിറ്റി, ഹൈദരാബാദ് എഫ്.സി, ഒഡിഷ എഫ്‌സി, എ.ടി.കെ മോഹൻ ബഗാൻ എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ച താരം 33 ഗോളാണ് നേടിയിട്ടുള്ളത്. മൊത്തം 79 കളികളിൽ ബൂട്ടണിഞ്ഞു.
Next Story
Adjust Story Font
16