പി.എസ്.ജിയില്‍ മെസ്സിയുടെ അരങ്ങേറ്റം ഇന്ന്; റാംസിനെതിരെ താരം കളത്തിലിറങ്ങും
രണ്ടാഴ്ച മുമ്പ് തന്നെ മെസ്സി പി.എസ്.ജിക്കൊപ്പം ചേര്‍ന്നെങ്കിലും കോപ്പ അമേരിക്ക ടൂര്‍ണമെന്റ് കഴിഞ്ഞതിന് ശേഷം ഏകദേശം ഒരു മാസത്തോളം കാര്യമായ പരിശീലനം ഒന്നും തന്നെ ഇല്ലാതിരുന്നതിനാലാണ് മെസ്സിയുടെ പി.എസ്.ജി അരങ്ങേറ്റം വൈകിയത്.
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലയണല്‍ മെസ്സി ഇന്ന് പി.എസ്.ജിക്കായി ആദ്യ മത്സരത്തിനിറങ്ങും. ലീഗ് വണ്ണില്‍ റാംസിനെതിരെ കളിക്കാനിറങ്ങുന്ന പി.എസ്.ജി സംഘത്തില്‍ മെസ്സി, നെയ്മര്‍, എംബാപ്പെ എന്നീ സൂപ്പര്‍ താരങ്ങള്‍ ഉണ്ടാവുമെന്ന് കോച്ച് മൗറീഷ്യോ പൊച്ചെറ്റീനോ പറഞ്ഞു. അതേസമയം ആദ്യ ഇലവനില്‍ ഇവര്‍ മൂന്നുപേരും ഒരുമിച്ച് കളത്തിലിറങ്ങുമോ എന്ന കാര്യം കോച്ച് സ്ഥിരീകരിച്ചിട്ടില്ല.
''അവര്‍ നന്നായി പരിശീലനം നടത്തിയിട്ടുണ്ട്. സാഹചര്യം വിശകലനം ചെയ്തതിന് ശേഷം ഞങ്ങള്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. അവര്‍ മൂന്നുപേര്‍ തീര്‍ച്ചയായും ടീമിന്റെ ഭാഗമാവും പക്ഷെ തുടക്കം മുതല്‍ കളിക്കുമോ എന്ന് പറയാനാവില്ല''-കോച്ച് പറഞ്ഞു.
📋 Un groupe de 22 joueurs pour ce déplacement à Reims 👀#SDRPSG pic.twitter.com/3uKFEGjxo8
— Paris Saint-Germain (@PSG_inside) August 29, 2021
രണ്ടാഴ്ച മുമ്പ് തന്നെ മെസ്സി പി.എസ്.ജിക്കൊപ്പം ചേര്‍ന്നെങ്കിലും കോപ്പ അമേരിക്ക ടൂര്‍ണമെന്റ് കഴിഞ്ഞതിന് ശേഷം ഏകദേശം ഒരു മാസത്തോളം കാര്യമായ പരിശീലനം ഒന്നും തന്നെ ഇല്ലാതിരുന്നതിനാലാണ് മെസ്സിയുടെ പി.എസ്.ജി അരങ്ങേറ്റം വൈകിയത്. മാച്ച് ഫിറ്റ്‌നസ് കൈവരിക്കുന്നതിന് വേണ്ടിയും, പുതിയ ക്ലബും, ഇവിടത്തെ ശൈലിയുമായി ഇണങ്ങി ചേരുന്നതിന് വേണ്ടിയുമാണ് പി.എസ്.ജി മെസ്സിയെ അവരുടെ ആദ്യ മത്സരങ്ങളില്‍ ഇറക്കാതിരുന്നത്.
അതേസമയം ക്ലബ് വിടുമെന്ന് സൂചനയുള്ള കെയിലിയിന്‍ എംബാപ്പെയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തന്നെയാണ് കോച്ചിന്റെ തീരുമാനം. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറാനാണ് എംബാപ്പെയുടെ ആഗ്രഹം. എന്നാല്‍ ക്ലബ്ബുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയുള്ള താരത്തെ വിട്ടുനല്‍കണമെങ്കില്‍ 170 മില്യന്‍ പൗണ്ട് ആണ് പി.എസ്.ജി ആവശ്യപ്പെടുന്നത്.
Adjust Story Font
16