റൊസാരിയോയിൽ മെസിയുടേത് 800ാം ഗോൾ; ആ ഫ്രീ കിക്കിനും കയ്യടി
ബാല്യകാല ക്ലബ്ബായ ന്യൂവെല്‍ ഓള്‍ഡ് ബോയ്സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തിലാണ് മെസി കിടിലന്‍ ഫ്രീകിക്ക് ഉള്‍പ്പെടെ ഹാട്രിക് നേടിയത്
മെസിയുടെ ഫ്രീകിക്ക് ഗോള്‍
റൊസാരിയോ: ജന്മനാട്ടില്‍ നിന്ന് ലയല്‍ മെസിയുടെ ഹാട്രിക് സമ്മാനം. തന്‍റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍ ഓള്‍ഡ് ബോയ്സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തിലാണ് മെസി കിടിലന്‍ ഫ്രീകിക്ക് ഉള്‍പ്പെടെ ഹാട്രിക് നേടിയത്. മെസിയുടെ കരിയറിലെ 800-ാം ഗോളാണ് ഇത്.
തൻ്റെ മുപ്പത്തിയാറാം ജന്മദിനത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലായിരുന്നു മെസിയുടെ ഗോളുകൾ.കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ മെസി എതിരാളികളുടെ ഗോൾ വല കുലുക്കി. ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ഇടംകാല്‍ കൊണ്ട് പന്ത് മനോഹരമായി വലയിലെത്തിച്ചു. ഈ ഫ്രീകിക്ക് ഗോളിനായിരുന്നു കയ്യടികളത്രയും. നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ആദ്യ പകുതി തീരുന്നതിന് മുമ്പ് രണ്ട് ഗോളുകള്‍ കൂടി നേടി മെസി ഹാട്രിക്ക് തികച്ചു. മെസിയുടെ ജന്മനാടായ റൊസാരിയോയിലെ മാഴ്സെലോ ബിയെല്‍സ സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ 42000 കാണികള്‍ മെസിക്ക് ഹാപ്പി ബര്‍ത്ത് ഡേ നേർന്നു കൊണ്ടാണ് താരത്തെ വരവേറ്റത്. അര്‍ജന്‍റീന ടീമില്‍ മെസിക്കൊപ്പം സഹതാരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, മാര്‍ട്ടിന്‍ ഡിമിഷെല്‍സ് അടുത്ത സുഹൃത്തും സഹതാരവുമായിരുന്ന സെര്‍ജിയോ അഗ്യൂറോ എന്നിവരും മത്സരത്തിൽ ബൂട്ടണിഞ്ഞു.
അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി, മുന്‍ താരം സെര്‍ജിയോ അഗ്യൂറോ, ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട, വാള്‍ട്ടര്‍ സാമുവല്‍, പാബ്ലോ ഐമര്‍, മൗറീഷ്യോ പോച്ചെറ്റിനോ എന്നിവരും പങ്കെടുത്തിരുന്നു.
Messi's Hat-Trick vs Newell's. pic.twitter.com/drJKgRx9sr
— SB15460 (@SB15460) June 25, 2023
Adjust Story Font
16