Quantcast

വീണ്ടും കംബാക്ക്: മുഹമ്മദൻസിനെ മലർത്തിയടിച്ച് ബ്ലാസ്റ്റേഴ്സ്

MediaOne Logo

Sports Desk

  • Published:

    20 Oct 2024 4:32 PM GMT

kerala blasters
X

കൊൽക്കത്ത: എതിരാളികളുടെ തട്ടകത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷ മടക്കം. മുഹമ്മദൻ സ്​പോർട്ടിങ് ക്ലബിനെതിരെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. 28ാം മിനുറ്റിൽ മിർജലോൻ കാസിമോവിന്റെ പെനൽറ്റി ഗോളിൽ മുന്നിലെത്തിയ മുഹമ്മൻസിനെതിരെ 67ാം മിനുറ്റിൽ ക്വാമി പെപ്രെയുടെയും 75ാം മിനുറ്റിൽ ജീസസ് ജിമിനസിന്റെയും ഗോളുകളിൽ ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചെടുക്കുകയായിരുന്നു. വിജയത്തോടെ കൊമ്പൻമാർ പോയന്റ് പട്ടികയിൽ അഞ്ച് മത്സരങ്ങളിൽ നിന്നും എട്ടുപോയന്റുമായി അഞ്ചാംസ്ഥാനത്തേക്ക് കയറി.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ കാലുകളിലായിരുന്നു മത്സരത്തിന്റെ നിയന്ത്രണം. എന്നാൽ മുഹമ്മദൻസ് താരം ഫ്രാൻകയെ തടുത്തുനിർത്താനുള്ള ​ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സോം കുമാറിന്റെ ശ്രമം പെനൽറ്റിയിലാണ് അവസാനിച്ചത്. കിക്കെടുത്ത മിർജാലോ കസിമോവിന് പിഴച്ചില്ല. ബ്ലാസ്റ്റേഴ്സ് മറുപടി മുന്നേറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും പലതും ഫലം കണ്ടില്ല. ജിമിനസിന്റെ ഒറ്റയാൾ മുന്നേറ്റം ബാറിലും നോഹ ​സദോയിയുടെ മിന്നലാക്രമണങ്ങൾ ബോക്സിലും അവസാനിച്ചു.

67ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തിയത്. അഡ്രിയാൻ ലൂണ സദോയിക്ക് ഉയർത്തിയ നൽകിയ പന്ത് ബോക്സിനകത്തായിരുന്ന ക്വാമി പെപ്രെയുടെ കാലുകളിലേക്ക്. മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന പെപ്ര ഗോളിലേക്ക് നിറയൊഴിച്ചു. 76ാം മിനിറ്റിൽ നവോച്ച സിങ് ബോക്സിലേക്ക് നൽകിയ പന്ത് ജിമിനസ് ഹെഡറി​ലൂടെ ഗോളാക്കി മാറ്റിയതോടെ ബ്ലാസ്റ്റേഴ്സ് ലീഡ് പിടിച്ചു. മുഹമ്മദൻസ് മുന്നേറ്റനിരയുടെ പാളിച്ചകളും ബ്ലാസ്റ്റേഴ്സിന് തുണയായി.

TAGS :

Next Story