മുംബൈ മധ്യനിരയുടെ കരുത്ത് കൂട്ടാന്‍ പുതിയ സൈനിങ്; എത്തുന്നത് ബ്രസീലിയന്‍ സ്ട്രൈക്കര്‍
വിദേശ സൈനിങ്ങില്‍ മുംബൈ സ്വന്തമാക്കിയത് ബ്രസീലിയൻ സ്ട്രൈക്കറായ വൈഗോർ കറ്റാറ്റുവിനെയാണ്.
നിലിവിലെ ഐ.എസ്.എല്‍ ചാമ്പ്യന്മാരായ മുംബൈയുടെ മധ്യനിരക്ക് കരുത്ത് കൂട്ടാന്‍ പുതിയ താരം എത്തുന്നു. വിദേശ സൈനിങ്ങില്‍ മുംബൈ സ്വന്തമാക്കിയത് ബ്രസീലിയൻ സ്ട്രൈക്കറായ വൈഗോർ കറ്റാറ്റുവിനെയാണ്. 26കാരനായ കറ്റാറ്റു ബ്രസീലിയൻ ക്ലബായ മധുരേരയയുടെ താരമായിരുന്നു. കഴിഞ്ഞ സീസണിൽ വിറ്റോറിയയിൽ കളിച്ച താരം അവസാന സീസണുകളിൽ ബ്രസീലിലെ വിവിധ ക്ലബുകളിൽ കരാറടിസ്ഥാനത്തില്‍ കളിക്കുകയായിരുന്നു.
⚠️ We got some 𝗺𝗼𝗿𝗲 Samba flair coming to #AamchiCity! 💙
Mumbai City FC sign Brazilian forward Ygor Catatau on loander, @Ygor_Catatau09 🇧🇷#𝗕𝗲𝗺𝘃𝗶𝗻𝗱𝗼𝗬𝗴𝗼𝗿 🔵 pic.twitter.com/nd7IApLDbo
— Mumbai City FC (@MumbaiCityFC) September 24, 2021
വിറ്റോറിയക്ക് മുമ്പ് മുമ്പ് വാസ്കോ ഡ ഗാമ ക്ലബിൽ കളിച്ച് താരം അവിടെയും തിളങ്ങിയിരുന്നു. ബൊവ എസ്പോർടെയിലും താരം മുമ്പ് ലോണിൽ കളിച്ചിട്ടുണ്ട്. ബ്രസീലിന് പുറത്തേക്കുള്ള ക്ലബ്ബില്‍ താരമെത്തുന്നത് ഇതാദ്യമായാണ്. ബ്രസീലിയന്‍ സ്ട്രൈക്കറുടെ വരവ് മുംബൈ സിറ്റി തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒരു വർഷത്തെ കരാറില്‍ ആണ് താരം എത്തുന്നതെന്നും ക്ലബ് വ്യക്തമാക്കി.
Adjust Story Font
16