Quantcast

ബാഴ്​സലോണയെ രക്ഷിക്കാൻ നീക്കോ വില്യംസ്​ വരുമോ?

MediaOne Logo

Sports Desk

  • Published:

    22 July 2024 10:17 AM GMT

Nico Williams
X

മാഡ്രിഡ്​: സാൻറിഗാഗോ ​ബെർണബ്യൂവിൽ വൻവരവേൽപ്പുകൾ ഏറ്റുവാങ്ങി സാക്ഷാൽ കിലിയൻ എംബാപ്പേ എത്തിക്കഴിഞ്ഞു. ​പാൽമിറാസിൽ നിന്നും കൊത്തിയെടുത്ത ബ്രസീലിയൻ വണ്ടർ കിഡ് എൻട്രിക്കും​ ഉടൻ മാഡ്രിഡിലെത്തും. റയലിൽ ആരവങ്ങൾ കൊഴുക്കു​േമ്പാൾ അപ്പുറത്ത്​ ബാഴ്​സ എന്തുചെയ്യുകയാണെന്ന ചോദ്യം ഉയരുന്നുണ്ട്​. ലാലിഗയും ചാമ്പ്യൻസ്​ ലീഗും ചൂടി റയൽ ഉന്നതിയിൽ നിൽക്കു​േമ്പാൾ ബാഴ്​സ അതി​െൻറ മോശം കാലത്തിലൂടെ കടന്നുപോകുകയാണ്​.​ പോയ സീസൺ ലാലിഗയിൽ റയലിനേക്കാൾ പത്ത്​ പോയൻറ്​ പിന്നിൽ രണ്ടാമതായാണ്​ ഫിനിഷ്​ ചെയ്​തത്​. ചാമ്പ്യൻസ്​ ലീഗിലാക​ട്ടെ പ്രീ​ക്വാർട്ടറിൽ പി.എസ്​.ജിയോട് തോറ്റ്​​ നാണം കെട്ട്​ പുറത്ത്​ പോകേണ്ടി വരികയും ചെയ്​തു.

ലോകമെമ്പാടുമുള്ള ബാഴ്​സ ആരാധകരുടെ പ്രതീക്ഷകളും കണ്ണുകളുമെല്ലാം നീളുന്നത്​ നീക്കോ വില്യംസിലേക്കാണ്​. നഷ്​ട പ്രതാപങ്ങൾ വീണ്ടെടുക്കാൻ അവൻ വരുമെന്നും നൗകാമ്പിൽ ആരവങ്ങൾ നുരഞ്ഞുപൊങ്ങുമെന്നും അവർ വിശ്വസിക്കുന്നു. യൂറോ ഫൈനലി​ലെ ​‘െപ്ലയർ ഓഫ്​ ദി മാച്ച്’​ പ്രകടനം കൂടിയായതോ​ടെ അതൊന്ന്​ കൂടി വർധിച്ചു. വില്യംസിനെ ബാഴ്​സയിലെത്തിക്കാനായി ആരാധകർ ടിക്​ടോക്കിൽ പ്രതീകാത്മകമായി പണമയക്കുന്ന വാർത്തകൾ പുറത്ത്​ വന്നിരുന്നു. അടുത്തിടെ സാർഡിനിയയിൽ അവധി ആഘോഷിക്കാനെത്തിയ ബാഴ്​സ പ്രസിഡൻറിനോട്​ ആരാധകൻ നീക്കോയെ സൈൻ ചെയ്യാൻ വിളിച്ചുപറയുന്നതും ലാ​​പോർ​ട്ടെ ശ്രമിക്കാമെന്ന്​ പറയുന്നതും വൈറലായിരുന്നു.

ബാഴ്​സയിൽ ഇത്​ ക്ഷാമകാലമാണ്​. കടുത്ത സാമ്പത്തിക പ്രതിസന്ധി ക്ലബിന്​ മുകളിൽ തൂങ്ങിനിൽക്കുന്നു. ട്രാൻസ്​ഫർ ചന്തയിൽ പണമെറിഞ്ഞുകളിക്കാനുള്ള തുട്ട്​ കൈയ്യിലില്ല. പുതിയ കോച്ച്​ ഹാൻസി ഫ്ലിക്കിന്​ താരങ്ങളിൽ പലരെയും നിലനിർത്താൻ കഴിയിയില്ല എന്നാണ്​ റിപ്പോർട്ടുകൾ. പക്ഷേ എന്തൊക്കെയായാലും നീക്കോ വില്യംസിനെ കൈവിട്ടുള്ള കളിക്കില്ലെന്ന്​ ഹാൻസി ഫ്ലിക്ക്​ അറിയിച്ചതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. നീക്കോയെ വിട്ടുനൽകാൻ വലിയ തുകയാണ്​ അത്​ലറ്റിക്കോ ബിൽബാവോ ചോദിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ്​ സൈനിങ്​ നീളുന്നതിന്​ കാരണമെങ്കിലും ബാഴ്​സ തന്നെയാണ്​ മത്സരത്തിൽ മുന്നിലുള്ളത്​. നീക്കോയെ​ കൊത്താൻ ആഴ്​സനൽ, ചെൽസി, ആസ്​റ്റൺവില്ല, ലിവർപൂൾ അടക്കമുള്ള ഇംഗ്ലീഷ്​ വമ്പൻമാരും റോന്തുചുറ്റുന്നുണ്ട്​. ഇതിനിടെ നീക്കോയുടെ ഇൻസ്​റ്റ ഗ്രാം പേജി​ൽ പാ​േബ്ലാ ഗാവി, ലമിൻ യമാൽ, അലചാണ്ട്രോ ബാൽഡെ എന്നീ ബാഴ്​സ താരങ്ങൾ ഒരുമിച്ച്​ കമൻറ്​ ചെയ്​തതും വാർത്തകളിൽ നിറഞ്ഞിരുന്നു.

ആർബി ലെപ്​സിഷി​െൻറ ഡാനി ഓൽമോയാണ്​ ബാഴ്​സ റഡാറിലുള്ള മറ്റൊരു താരം. 66 മില്യൺ ഡോളറെന്ന വലിയ തുകയാണ്​ ലെപ്​സിഷ്​ ഓൽമോക്കായി ചോദിക്കുന്നത്​. അൽപ്പം വിട്ടുവീഴ്​ച വേണമെന്ന ആവശ്യമായി ബാഴ്​സ പിന്നാലെയുണ്ട്​. ഓൽമോയുമായി ആറുവർഷത്തെ കരാറാണ്​ ബാഴ്​സയുടെ ലക്ഷ്യം. ക്ലബിൽ സാന്നിധ്യമുറപ്പിച്ച യമാലിനൊപ്പം ഇരുവരും കൂടി ചേരുന്നതോടെ ടീം സന്തുലിതമാകുമെന്നാണ്​ കറ്റാലൻമാരുടെ പ്രതീക്ഷകൾ. സ്​പെയിൻ ടീമിൽ ഒരുമിച്ചുകളിക്കുന്ന ഇവരുടെ ഇഴയടുപ്പം ടീമിനും ഗുണകരമാകുമെന്നും അവർ കരുതുന്നു. ഏതാണ്ട്​ ഒ​രേ താരങ്ങൾ ബാഴ്​സക്കും സ്​പെയിനുമായി പന്ത്​ തട്ടിയ കാലത്ത്​ ഇരു ടീമുകളും ഉയരങ്ങളിലേക്ക്​ പറക്കുന്നത്​ ലോകം കണ്ടതുമാണ്​. അതേ സമയം തന്നെ ഇവർക്കായി ശ്രമിക്കു​േമ്പാഴും റാഫീഞ്ഞ്യയും ഫെറൻ ടോറസും അടക്കമുള്ള വിംഗർമാരെ ബാഴ്​സ ക്ലബിൽ നിന്നും പോകാൻ അനുവദിച്ചിട്ടില്ല.

പ്രീ സീസൺ മത്സരങ്ങൾക്കായി ബാഴ്​സ യു.എസിലേക്ക്​ പറക്കാനൊരുങ്ങുകയാണ്​. ബദ്ധ വൈരികളായ റയൽ മാഡ്രിഡുമായും മാഞ്ചസ്​റ്റർ സിറ്റിയുമായും എ.സി മിലാനുമായും സീസണ്​ മുന്നോടിയായി ബാഴ്​സ ഏറ്റുമുട്ടും. ബയേൺ മ്യൂണിക്കിനൊപ്പമുള്ള അത്​ഭുതകരമായ നേട്ടങ്ങൾക്ക്​ ശേഷം ജർമൻ ദേശീയ ടീമിനൊപ്പം ചേർന്ന ഹാൻസി ഫ്ലിക്ക്​ അവിടെ നിന്നും തലതാഴ്​ത്തിയാണ്​ മടങ്ങിയത്​. ബാഴ്​​സലോണയെ പ്രതാപത്തിലേക്ക്​ ഉയർത്തുകയെന്ന അഗ്നിപരീക്ഷയാണ്​ ഇനി ഫ്ലിക്കിനെ കാത്തിരിക്കുന്നത്​.

TAGS :

Next Story