Quantcast

റഫറിമാരെ വിമർശിച്ചതിന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകോമനോവിച്ചിന്‌ വിലക്ക്; 50,000 രൂപ പിഴ

ചെന്നൈയിൻ എഫ്.സിക്കെതിരായ മത്സരത്തിന് ശേഷമാണ് റഫറിമാർക്കെതിരെ വുകോമനോവിച്ച് വിമർശനമുന്നയിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-12-11 10:12:53.0

Published:

11 Dec 2023 10:08 AM GMT

one match ban heavy fine for vukomanovic
X

മുംബൈ: കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് വീണ്ടും വിലക്ക്. റഫറിമാരെ വിമർശിച്ചതിനാണ് വുകോമനോവിച്ചിന് എ.ഐ.എഫ്.എഫ് ഒരു മത്സരത്തിൽ വിലക്കും 50,000 രൂപ പിഴയും ചുമത്തിയത്. ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിക്കെതിരായ മത്സരത്തിന് ശേഷമാണ് റഫറിമാർക്കെതിരെ വുകോമനോവിച്ച് വിമർശനമുന്നയിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പിന്നോട്ട് പോയാൽ അതിന്റെ ഉത്തരവാദികൾ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് വാർത്താസമ്മേളനത്തിൽ വുകോമനോവിച്ച് പറഞ്ഞത്. ഇതിനെതിരെയാണ് നടപടി.

വിലക്കിന്റെ പശ്ചാത്തലത്തിൽ ഈ മാസം 14ന് പഞ്ചാബ് എഫ്.സിക്ക് എതിരായ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം വുകോമനോവിച്ചിന് നഷ്ടമാവും. മത്സരത്തിന്റെ തലേന്നുള്ള വാർത്താസമ്മേളനത്തിലും അദ്ദേഹത്തിന് പങ്കെടുക്കാനാകില്ല. മാത്രമല്ല, മത്സരദിവസം ടീമിനൊപ്പം ചേരാനുമാവില്ല.

TAGS :

Next Story