Quantcast

പാരീസിൽ പി.എസ്.ജിയുടെ 'ഏഴാട്ട്': തരിപ്പണമായി മകാബി ഹൈഫ

ഫുട്‌ബോളിലെ സൂപ്പർസ്റ്റാറുകളെല്ലാം നിറഞ്ഞാടിയ മത്സരത്തിൽ എണ്ണം പറഞ്ഞ ഏഴ് ഗോളുകളാണ് മകാബിയുടെ വലയിൽ പിഎസ്ജി നിക്ഷേപിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-10-26 01:24:55.0

Published:

26 Oct 2022 1:17 AM GMT

പാരീസിൽ പി.എസ്.ജിയുടെ ഏഴാട്ട്: തരിപ്പണമായി മകാബി ഹൈഫ
X

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇസ്രാഈൽ ക്ലബ്ബ് മകാബി ഹൈഫയെ തകർത്ത് പിഎസ്ജി(7- 2).ഫുട്‌ബോളിലെ സൂപ്പർസ്റ്റാറുകളെല്ലാം നിറഞ്ഞാടിയ മത്സരത്തിൽ മകാബി കളത്തിലെ ഇല്ലാതായി. എണ്ണം പറഞ്ഞ ഏഴ് ഗോളുകളാണ് മകാബിയുടെ വലയിൽ പിഎസ്ജി നിക്ഷേപിച്ചത്. മറുപടിയെന്നോണം മകാബി രണ്ടെണ്ണം അടിച്ചു. ജയത്തോടെ പിഎസ്ജി ഗ്രൂപ്പ് എച്ചിൽ നിന്ന് പ്രീ ക്വാർട്ടറിലെത്തി.

ഇതെ ഗ്രൂപ്പിൽ നിന്ന് ഇറ്റാലിയൻ വമ്പന്മാരായ യുവന്റ്‌സ് പുറത്തായി. ബെൻഫിക്കയോടായിരുന്നു യുവന്റസിന്റെ തോൽവി. 2013-14ന് ശേഷം ആദ്യമായാണ് യുവന്റസ് ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് സ്റ്റേജ് കാണാതെ പുറത്താകുന്നത്. ഇരട്ട ഗോളുകളുമായാണ് മെസിയും എംബാപ്പയും കളം നിറഞ്ഞത്. നെയ്മർ, കാർലോസ് സോളർ എന്നിവർ ഓരോ ഗോൾ വീതം നേടി. സീൻ ഗോൽബർഗിന്റെ സെൽഫ് ഗോൾ കൂടി വന്നതോടെ പിഎസ്ജി, ഗോൾ നേട്ടം ഏഴാക്കി.

19,44 മിനുറ്റകളിലായിരുന്നു മെസിയുടെ ഗോളുകൾ. ഹാട്രിക്ക് ഗോളിന് അവസരമുണ്ടായെങ്കിലും ഒരു ഷോട്ട് ക്രോസ് ബാറിൽ തട്ടിമടങ്ങി. അതേസമയം രണ്ട് ഗോളോടെ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ 80 ഗോളുകൾ നേടുന്ന താരമാകാൻ മെസിക്കായി. മറ്റൊരു താരത്തനും ഇങ്ങനെയൊരു നേട്ടം അവകാശപ്പെടാനില്ല. മത്സരത്തിന്റെ സിംഹഭാഗവും പന്ത് പിഎസ്ജി താരങ്ങളുടെ കാലുകളിലായിരുന്നു. മകാബിയുടെ ഗോൾ മുഖത്ത് നെയ്മറും മെസിയു എംബാപ്പയും പലവട്ടം കയറിയിറങ്ങി.

19ാം മിനുറ്റിൽ മെസിയിലൂടെയാണ് പി.എസ്ജി ഗോളടി മേളം തുടങ്ങിയത്. കളിയിലുടനീളം നിറഞ്ഞുകളിച്ച മെസി മികച്ച അസിസ്റ്റും നൽകി. നെയ്മറിന്റെ ഗോൾ മെസിയുടെ പാസിൽ നിന്നായിരുന്നു. മെസിയുടെ രണ്ടാം ഗോൾ 44ാം മിനുറ്റില്‍. 84ാം മിനുറ്റിൽ സോളർ നേടിയ പിഎസ്ജിയുടെ അവസാന ഗോളും മെസിയുടെ നീക്കമായിരുന്നു. പിഎസ്ജിക്ക് പുറമെ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെൻഫിക്കയാണ് ഗ്രൂപ്പ് എച്ചിൽ നിന്ന് നോക്കൗട്ട് സ്റ്റേജിലേക്ക് പ്രവേശനം ലഭിച്ചത്. ഗ്രൂപ്പിൽ പിഎസ്ജിക്ക് ഒരു മത്സരം കൂടിയുണ്ട്. അഞ്ച് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് പോയിന്റാണ് പിഎസ്ജിക്ക് ഉള്ളത്.

TAGS :

Next Story