ഓള്‍ഡ് ട്രഫോഡില്‍ ഫലസ്തീന്‍ പതാകയുമായി പോഗ്‍ബ
അതേസമയം കവാനിയുടെ അത്ഭുത ഗോളിനും ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയത്തിലേക്ക് എത്തിക്കാൻ ആയില്ല
ഫലസ്തീന് പിന്തുണയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ പോള്‍ പോഗ്‍ബയും അമാദും. മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൌണ്ടായ ഓള്‍ഡ് ട്രഫോഡില്‍ ഫുള്‍ഹാമുമായുള്ള മത്സരത്തിന് ശേഷം ഫലസ്തീന്‍ പതാകയുമായി ഗ്രൌണ്ട് വലം വെച്ചാണ് പോഗ്ബയും അമാദും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. സീസണിലെ മാഞ്ചസ്റ്റിന്റെ ഹോം ഗ്രൌണ്ടിലെ അവസാന മത്സരം കാണാന്‍ 10000ഓളം കാണികളുണ്ടായിരുന്നു. പോഗ്‍ബക്കും അമാദിനും അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് യുണൈറ്റഡ് മാനേജര്‍ ഒലെ ഗണ്ണർ സോൾഷേർ പറഞ്ഞു.
കഴിഞ്ഞ ദിവസം എഫ്. എ കപ്പ് ഫൈനലില്‍ വിജയിച്ച ലെസ്റ്റര്‍ സിറ്റി കളിക്കാര്‍ വിജയം ആഘോഷിച്ചത് ഫലസ്തീന്‍ പതാക ഉയര്‍ത്തിക്കാണിച്ചായിരുന്നു. 20000 ത്തോളം വരുന്ന കാണികളെ സാക്ഷിനിര്‍ത്തിയാണ് ലെസ്റ്റര്‍ സിറ്റിയുടെ കളിക്കാരായ ഹംസ ചൗധരിയും വെസ്‌ലി ഫോഫാനയും ചെല്‍സിക്കെതിരായ വിജയം ആഘോഷിക്കുന്നതിനിടെ ഫലസ്തീന്‍ പതാക ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഫുട്ബോള്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. മെസ്യൂട് ഓസിലും മുഹമ്മദ് സലായുമടക്കം നിരവധി താരങ്ങളാണ് ഫലസ്തീന് പിന്തുണയുമായി രംഗത്തെത്തിയത്.
അതേസമയം കവാനിയുടെ അത്ഭുത ഗോളിനും ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയത്തിലേക്ക് എത്തിക്കാൻ ആയില്ല.15 ാം മിനിറ്റില്‍ കവാനി നേടിയ ഗോള്‍ പോസ്റ്റിന് 40വാര അകലെയായിരുന്നു. 76ആം മിനുറ്റിൽ ഒരു ഹെഡറിലൂടെ ബ്രയാൻ ഫുൾഹാമിന് സമനില നൽകി. 37 മത്സരങ്ങളിൽ 72 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
Adjust Story Font
16