Quantcast

ഖത്തർ ലോകകപ്പ് പ്ലേ ഓഫ് ഉറപ്പിച്ച് പെറു; കൊളംബിയയും ചിലിയും പുറത്ത്

അഞ്ചാമതായി യോഗ്യത നേടാനുള്ള ഇൻർകോണ്ടിനൻറ പ്ലേ ഓഫാണ് ബാക്കിയുള്ളത്. ഇതിനാണ് പെറു ഇറങ്ങുക

MediaOne Logo

Web Desk

  • Updated:

    2022-03-31 02:43:32.0

Published:

31 March 2022 2:36 AM GMT

ഖത്തർ ലോകകപ്പ് പ്ലേ ഓഫ് ഉറപ്പിച്ച് പെറു; കൊളംബിയയും ചിലിയും പുറത്ത്
X

ഖത്തർ ഫിഫ ലോകകപ്പ് പ്ലേ പ്ലേ ഓഫ് ഉറപ്പിച്ച് പെറു. ചൊവ്വാഴ്ച പരാഗ്വക്കെതിരെ 2-0 ത്തിന് വിജയം കണ്ടതോടെയാണ് ടീം ലോകകപ്പിലേക്കുള്ള പ്രവേശന മത്സരത്തിലെത്തിയത്. ആസ്‌ട്രേലിയയോ യുഎഇയോ ആയിരിക്കും പെറുവിന്റെ എതിരാളികൾ. പെറു പ്ലേ ഓഫിലെത്തിയതോടെ കൊളംബിയയും ചിലിയും ക്വാളിഫയറിൽ പുറത്തായിരിക്കുകയാണ്. ബ്രസീൽ, അർജൻറീന, ഇക്വഡോർ, ഉറുഗ്വായ് എന്നീ രാജ്യങ്ങൾ നേരെത്ത യോഗ്യത നേടിയതിനാൽ ഇനി അഞ്ചാമതായി യോഗ്യത നേടാനുള്ള ഇൻർകോണ്ടിനൻറ പ്ലേ ഓഫാണ് ബാക്കിയുള്ളത്. ഇതിനാണ് പെറു ഇറങ്ങുക.

പെറുവിന് കാലിടറിയിരുന്നെങ്കിൽ വെനിസ്വേലക്കെതിരെ ഒരു ഗോളിന് വിജയിച്ച കൊളംബിയക്കും ഉറുഗ്വായിയെ സ്വന്തം നാട്ടിൽ 2-0ത്തിന് തോൽപ്പിച്ച ചിലിക്കും ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കാമായിരുന്നു. എന്നാൽ പെറു മുന്നേറുകയായിരുന്നു.


അതേസമയം, ഖത്തർ ലോകകപ്പിന്റെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ഏപ്രിൽ അഞ്ചിന് തുടങ്ങും. റാൻഡം നറുക്കെടുപ്പ് വഴി തന്നെയാകും ഇത്തവണയും ടിക്കറ്റ് നൽകുക. ആദ്യഘട്ടത്തിൽ എട്ട് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ഫിഫ വിറ്റഴിച്ചത്. ആദ്യഘട്ട ടിക്കറ്റ് ബുക്കിങ് വഴിയും ടിക്കറ്റ് വിൽപ്പന വഴിയും ആകെ 80,4186 ടിക്കറ്റുകളാണ് ഫിഫ വിറ്റഴിച്ചത്. ഖത്തറിൽ നിന്നുള്ള ആരാധകരാണ് ഇതിൽ കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയത്. അമേരിക്ക, ഇംഗ്ലണ്ട്, മെക്‌സിക്കോ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരാണ് പിന്നിൽ.

ഏപ്രിൽ അഞ്ചിനാണ് രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് തുടങ്ങുന്നത്. ചൊവ്വാഴ്ച ഖത്തർ സമയം ഉച്ചയ്ക്ക് 12 മണി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. റാൻഡം നറുക്കെടുപ്പ് വഴി തന്നെയാണ് ഇത്തവണയും ടിക്കറ്റ് നൽകുന്നത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വെള്ളിയാഴ്ച നടക്കുന്നതിനാൽ രണ്ടാംഘട്ടത്തിൽ ഇഷ്ട ടീമുകളുടെ മത്സരത്തിന് മാത്രമായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ആകെയുള്ള ടിക്കറ്റുകളുടെ മൂന്നിലൊന്നാണ് ആദ്യഘട്ടത്തിൽ നൽകിയത്. ഇതിനായി ഒരു കോടി എഴുപത് ലക്ഷത്തിലേറെ പേർ അപേക്ഷിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ എത്ര ടിക്കറ്റുകൾ ലഭിക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല.

Peru confirms Qatar World Cup play-off; Colombia and Chile Out

TAGS :

Next Story