പ്രീ സീസൺ സൗഹൃദം; റയലിനെ തകർത്ത് മിലാൻ, ആഴ്സനലിനെ വീഴ്ത്തി ലിവർപൂൾ
ബ്രസീലിയൻ കൗമാര താരം എൻഡ്രിക് റയലിനായി കളത്തിലിറങ്ങി.

പെൻസിൽവാനിയ: പുതിയ സീസണിന് മുന്നോടിയായി നടത്തിയ പ്രീ സീസൺ സൗഹൃദ മത്സരത്തിൽ എ.സി മിലാനും ലിവർപൂളിനും ചെൽസിക്കും ജയം. റയൽ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് എ.സി മിലാൻ തോൽപിച്ചത്. 55ാം മിനിറ്റിൽ സാമുവൽ ചുവേസയാണ് ഇറ്റാലിയൻ ക്ലബിനായി വലകുലുക്കിയത്. യുവതാരങ്ങളുമായാണ് സ്പാനിഷ് ക്ലബ് ഇറങ്ങിയത്. പുതുതായി ക്ലബിലെത്തിയ ബ്രസീലിയൻ കൗമരതാരം എൻഡ്രിക് കളത്തിലിറങ്ങി. ആർദ ഗുളർ, ബ്രഹിം ഡിയസ് തുടങ്ങി യുവതാരങ്ങളും മുന്നേറ്റ നിരയിൽ സ്ഥാനം പിടിച്ചു. എന്നാൽ സൂപ്പർ താരം കിലിയൻ എംബാപെ റയലിനായി കളത്തിലിറങ്ങിയില്ല.
Two wins from two in the USA ✅ #MilanOnTour #SempreMilan pic.twitter.com/OKOsWsr5Aq
— AC Milan (@acmilan) August 1, 2024
മറ്റൊരു മത്സരത്തിൽ ആഴ്സണലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലിവർപൂൾ കീഴടക്കി. മുഹമ്മദ് സലാഹ്(13), ഫാബിയോ കാർവാലോ(34) എന്നിവരാണ് ചെമ്പടക്കായി ഗോൾ നേടിയത്. കായ് ഹാവെട്‌സ്(40) ഗണ്ണേഴ്‌സിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.
🚨🚨| GOAL: Carvalho DOUBLES the lead!!
— CentreGoals. (@centregoals) August 1, 2024
Liverpool 2-0 Arsenal
pic.twitter.com/i5KWZKBA0k
ഇംഗ്ലീഷ് ക്ലബ് ചെൽസിയും പ്രീസീസണിൽ വിജയം സ്വന്തമാക്കി. ക്ലബ് അമേരിക്കയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കീഴടക്കിയത്. മൂന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്രിസ്റ്റഫർ എൻകുൻകു നീലപടയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. 21-ാം മിനിറ്റിൽ മാർക് ഗ്യുവിലൂടെ രണ്ടാം ഗോൾ നേടി. 79-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നോനി മദുകെയിലൂടെ മൂന്നാമതും വലകുലുക്കി പട്ടിക പൂർത്തിയാക്കി. റിയൽ ബെറ്റീസിനെതിരെ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും (3-2) വിജയം സ്വന്തമാക്കി.
Adjust Story Font
16