ചാമ്പ്യന്‍സ് ലീഗ്: രണ്ടാം പാദത്തിലും തോറ്റ് പിഎസ്‍ജി പുറത്ത്, ബയേണ്‍ ക്വാര്‍ട്ടറില്‍
ക്വാർട്ടർ ഉറപ്പാക്കണമെങ്കിൽ വിജയം അനിവാര്യമായിരുന്ന മെസിയും എംബാപ്പെയുമടങ്ങുന്ന പിഎസ്ജി മുന്നേറ്റത്തിന് ബയേൺ പ്രതിരോധം കടക്കാനായില്ല
മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബയേൺ മ്യുണിക് ക്വാർട്ടറിൽ. പ്രീക്വാർട്ടർ രണ്ടാം പാദമത്സരത്തിൽ പിഎസ്‍ജിക്ക് രണ്ട് ഗോളിന്റെ തോൽവി. ഇതോടെ പിഎസ്‍ജി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി.
ക്വാർട്ടർ ഉറപ്പാക്കണമെങ്കിൽ വിജയം അനിവാര്യമായിരുന്ന ലയണൽ മെസിയും എംബാപ്പെയുമടങ്ങുന്ന പിഎസ്ജി മുന്നേറ്റത്തിന് ബയേൺ പ്രതിരോധം കടക്കാനായില്ല. 25ആം മിനിറ്റിൽ മെസിയുടെ മുന്നേറ്റമുണ്ടായെങ്കിലും വിഫലമായി. ബയേൺ നിരയാകട്ടെ ആക്രമിച്ച് കളിച്ചു. 37ആം മിനിറ്റിൽ ഗോൾ കീപ്പർ സോമറിന്റെ പിഴവ് മുതലാക്കി വിട്ടിൻഞ്ഞ ഷോട്ട് ഉതിർത്തെങ്കിലും ഡിലിറ്റ് സേവ് ചെയ്തു.
രണ്ടാം പകുതിയിൽ ബയേണിന്‍റെ മുന്നേറ്റമായിരുന്നു. 52ആം മിനിറ്റിൽ ചൗപ്പോ മോട്ടിങ് വലകുലുക്കിയെങ്കിലും ഓഫ് സൈഡ് വിളിച്ചു. 61ആം മിനിറ്റിൽ പിഎസ്‍ജി പ്രതിരോധത്തെ കീഴ്പ്പെടുത്തി ബയേണ്‍ കുതിച്ചു. ഗൊരെട്സ്ക- മുള്ളർ- ചൗപ്പോ മോട്ടിങ് കൂട്ടുകെട്ടിൽ ആദ്യ ഗോൾ. തുടർന്നങ്ങോട്ട് തിരിച്ചടിക്കാനുള്ള പിഎസ്‍ജിയുടെ നിരന്തര ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. 89ആം മിനിറ്റിൽ സെര്‍ജ് ഗ്നാബ്രിയിലൂടെ രണ്ടാം ഗോൾ. അധിക സമയത്ത് സാദിയോ മാനേ വല കുലുക്കിയെങ്കിലും അതും ഓഫ്സൈഡായിരുന്നു.
മറ്റൊരു മത്സരത്തിൽ ടോട്ടനത്തെ തോൽപ്പിച്ച് എസി മിലാനും ക്വാർട്ടറിലെത്തി. ആദ്യ പാദത്തിൽ നേടിയ ഏക ഗോളാണ് മിലാന്റെ ക്വാർട്ടർ ഉറപ്പിച്ചത്.
Summary- Bayern Munich booked their place in the Champions League quarterfinals as second-half goals from Eric Maxim Choupo-Moting and Serge Gnabry sealed a 2-0 win and ended Paris Saint-Germain's latest attempt at winning their first European കപ്പ്
Adjust Story Font
16