Quantcast

‘ബാഴ്സക്ക് ഇനി പുതിയ ആരെയും ആവശ്യമില്ല’; 7-0ത്തിന്റെ വിജയത്തിന് പിന്നാലെ റഫീന്യ

MediaOne Logo

Sports Desk

  • Published:

    1 Sep 2024 5:34 PM GMT

‘ബാഴ്സക്ക് ഇനി പുതിയ ആരെയും ആവശ്യമില്ല’; 7-0ത്തിന്റെ വിജയത്തിന് പിന്നാലെ റഫീന്യ
X

മാഡ്രിഡ്: ലാലിഗയിൽ ബാഴ്സലോണ തകർപ്പൻ ഫോം തുടരുന്നതിനിടെ പ്രതികരണവുമായി മുന്നേറ്റ നിര താരം റഫീന്യ. എന്തൊക്കെയാണോ ടീം തേടുന്നത് അതെല്ലാം ഈ സ്ക്വാഡിൽ തന്നെയുണ്ടെന്ന് റഫീന്യ അഭിപ്രായപ്പെട്ടു. വല്ലഡോളിഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് ബാഴ്സ വിജയിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. നീ​ക്കോ വില്യംസ് അടക്കമുള്ള താരങ്ങളെ ക്ലബിലെത്തിക്കാൻ ബാഴ്സ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

മത്സരത്തിൽ ഹാട്രിക്കും ഗോളും രണ്ട് അസിസ്റ്റുമായി റഫീന്യ നിറഞ്ഞാടിയിരുന്നു.‘‘ടീം തേടുന്നതെല്ലാം ഈ സ്ക്വാഡിൽ തന്നെയുണ്ടെന്ന് ഇന്നത്തെ മത്സരം തെളിയിച്ചിരിക്കുന്നു. അതിൽ ഞങ്ങൾ സന്തോഷവാന്മാരാണ്. ഈ ടീം ഇപ്പോൾ മികച്ച ഘടനയിലാണ്. ഞങ്ങൾ കഠിനാധ്വാനം ചെയ്തിരുന്നു. ഇന്നത്തെ ഫലത്തിൽ അത് കാണാം. ഞങ്ങളുടെ കോച്ച് സൈഡ് ലൈനിരുന്ന് കൂടുതൽ ഗോള​ുകൾ അടിക്കാൻ പറയുകയായിരുന്നു. അതാണ് ഞങ്ങളുടെ മെന്റാലിറ്റി. പരമാവധി ഗോളുകൾ അടിച്ചുകൂട്ടാൻ ഞങ്ങൾ അക്ഷമരായി കാത്തിരിക്കുകയാണ്’’ - റഫീന്യ പ്രതികരിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധി ക്ലബിന് മുകളിൽ തൂങ്ങി നിൽക്കുമ്പോഴും ലാലിഗയിൽ തകർപ്പൻ പ്രകടനമാണ് ബാഴ്സ പുറത്തെടുക്കുന്നത്. നാല് മത്സരങ്ങളിൽ നാലും ജയിച്ച ബാഴ്സലോണ പോയന്റ് പട്ടികയിൽ ഒന്നാമതാണ്. ബദ്ധവൈരികളായ റയൽ മാഡ്രിഡിന് മൂന്ന് കളികളിൽ അഞ്ച് പോയന്റ് മാത്രമേയുള്ളൂ.

TAGS :

Next Story