റയലിനെതിരെ പി.എസ്.ജി ക്കായി മരിക്കാനും തയ്യാർ: സെർജിയോ റാമോസ്
'റയൽ മാഡ്രിഡുമായി എനിക്ക് വൈകാരിബന്ധമാണുള്ളത്,എന്നാൽ...'
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ തന്‍റെ മുൻക്ലബ്ബായ റയൽ മാഡ്രിഡെനെതിരായ മത്സരത്തിൽ പി.എസ്.ജിക്കായി മരിക്കാനും തയ്യാറാണെന്ന് പ്രതിരോധ താരം സെർജിയോ റാമോസ്.'റയൽ മാഡ്രിഡുമായി എനിക്ക് വൈകാരിബന്ധമാണുള്ളത്. എന്നാൽ ഞാനിപ്പോൾ പി.എസ്.ജി യുടെ താരമാണ്. മത്സരം ജയിക്കാൻ ഏതറ്റം വരെയും പോകും. പി.എസ്.ജിക്കായി മരിക്കാനും തയ്യാറാണ്'. റാമോസ് പറഞ്ഞു.
പി എസ് ജി റയൽമാഡ്രിഡ് ക്ലാസിക്ക് പോരാട്ടം എന്നതിലുപരി സെർജിയോ റാമോസ് റയൽ മാഡ്രിഡ് പോരാട്ടം എന്ന പേരിലാകും പ്രീക്വാര്‍ട്ടറിലെ ഈ പോരാട്ടം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടാൻ പോകുന്നത്. 16 വർഷം നീണ്ട കരിയറിനുശേഷം റയൽമാഡ്രിഡിൻറെ വെള്ളക്കുപ്പായം അഴിച്ചുവച്ച് പി എസ് ജിയി ലേക്ക് ചേക്കേറിയ ലോസ് ബ്ലാങ്കോസിൻറെ എക്കാലത്തെയും മികച്ച പ്രതിരോധ ഭടൻ റാമോസ് പി എസ് ജിയി ലെ ഒന്നാം സീസണിൽ തന്നെ തൻറെ പഴയ ക്ലബ്ബുമായി ഏറ്റുമുട്ടേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. റയല്‍ മാഡ്രിഡിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ മറ്റൊരു ടീമിന്‍റെ ജേഴ്സിയണിഞ്ഞ് റാമോസ് കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
പ്രീക്വാർട്ടറിലെ മറ്റു മത്സരങ്ങളിൽ ലിവർപൂൾ ഇൻറർ മിലാനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് അത് ലറ്റിക്കോ മാഡ്രിഡിനേയും മാഞ്ചസ്റ്റർ സിറ്റി സ്പോർട്ടിംഗ് ലിസ്ബണെയും ബയേൺ മ്യൂണിക് എഫ്സി സാൽസ്ബെർഗിനെയും ചെൽസി ലില്ലിയെയും യുവൻറസ് വിയ്യാറയലിനെയും നേരിടും.
SUMARY:Defensive midfielder Sergio Ramos says he is ready to die for PSG in the Champions League quarter-final against his former club Real Madrid. 'I have an emotional connection with Real Madrid. But I'm a PSG player now. It will go to great lengths to win the competition. He is ready to die for PSG. Ramos said.
Adjust Story Font
16