Quantcast

വമ്പൻ തുക!; സൗദി ഓഫർ സ്വീകരിക്കുമോ വിനീഷ്യസ്?

MediaOne Logo

Sports Desk

  • Published:

    13 Aug 2024 10:03 AM GMT

vini jr
X

മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന് മുന്നിൽ വമ്പൻ ഒാഫർ വെച്ച് സൗദി. ഒരു ബില്യൺ യൂറോയെന്ന (91,71,60,00,000 ഇന്ത്യൻ രൂപ) വമ്പൻ തുകയാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റി​പ്പോർട്ട് ചെയ്തു.

24 കാരനായ താരത്തിന് ഓരോ വർഷവും 200 മില്യൺ യൂറോ നൽകി സ്വന്തമാക്കാനാണ് സൗദി നീക്കം. സൗദി ആതിഥ്യമൊരുക്കുന്ന 2034 ലോകകപ്പ് ബ്രാൻഡ് അംബാർഡറാകണമെന്ന വ്യവസ്ഥയും ഇതിലുൾ​പ്പെടും.

പക്ഷേ ഈ വിഷയത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. വിനീഷ്യസ് ഈ ഓഫർ തള്ളിയിട്ടി​ല്ലെന്നാണ് പുറത്തുവരുന്ന റി​പ്പോർട്ടുകൾ. ഇതോടെ സൗദി അധികൃതർ റയൽ മാഡ്രിഡിനെ സമീപിച്ചിട്ടുണ്ട്.

അതേ സമയം തന്നെ റയൽ മാഡ്രിഡ് ഈ ഓഫർ സ്വീകരിക്കാൻ ഒരുക്കമല്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പോയ സീസണിൽ റയൽ ജഴ്സിയിൽ ഉജ്ജ്വലമായി പന്തുതട്ടിയ വീനീഷ്യസ് ഈ വർഷത്തെ ബാൻ ഡി ഓർ പോരാട്ടത്തിലും മുന്നിലുണ്ട്.

TAGS :

Next Story