Quantcast

നൗ ക്യാമ്പ് സ്റ്റേഡിയത്തില്‍ നിന്ന് മെസിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു തുടങ്ങി

'' ചുമരുകളിൽ നിന്ന് നിങ്ങൾക്ക് മെസിയുടെ ചിത്രം മായിക്കാൻ സാധിച്ചേക്കാം, ലോകം മുഴുവനുള്ള ആരാധകരുടെ ഹൃദയത്തിൽ നിന്ന് അദ്ദേഹത്തിന്റെ ചിത്രം എങ്ങനെ മായിക്കും? മെസിയെന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ബാഴ്‌സലോണയുടെ ജേഴ്‌സിയിലുണ്ടാകും''

MediaOne Logo

Web Desk

  • Published:

    10 Aug 2021 12:17 PM GMT

നൗ ക്യാമ്പ് സ്റ്റേഡിയത്തില്‍ നിന്ന് മെസിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു തുടങ്ങി
X

18 വർഷമായി ബാഴ്‌സലോണ ചലിച്ചത് ലയണൽ ആേ്രന്ദ മെസിയെന്ന ഫുട്‌ബോൾ മാന്ത്രികന്റെ ബൂട്ടുകൾക്കൊപ്പമായിരുന്നു. ഹൃദയഭേദകമായ ഒരു വിടവാങ്ങൽ പ്രസംഗത്തിലൂടെ കഴിഞ്ഞ ദിവസം ടീം വിട്ട മെസിയുടെ ചിത്രങ്ങളും ഇപ്പോൾ ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടിൽ നിന്ന് മായിക്കുകയാണ്. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ നൗ ക്യാമ്പ് സ്റ്റേഡിയത്തിൽ നിന്ന് മെസിയുടെ ചിത്രമടങ്ങിയ പോസ്റ്ററുകൾ നീക്കം ചെയ്തു തുടങ്ങി. സ്റ്റേഡിയത്തിൽ ബാഴ്‌സലോണയുടെ പരസ്യ ബോർഡുകളിൽ നിന്നാണ് കഴിഞ്ഞ ദിവസം ടീം വിട്ട സൂപ്പർ താരം മെസിയുടെ ചിത്രം നീക്കം ചെയ്യുന്നത്. മെസിയുടെ ചിത്രം നീക്കം ചെയ്യുന്ന ഫോട്ടോ ട്വിറ്ററിൽ നിരവധിപേർ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് താഴെ ഒരു ആരാധകൻ ഇങ്ങനെയെഴുതി.

'' ചുമരുകളിൽ നിന്ന് നിങ്ങൾക്ക് മെസിയുടെ ചിത്രം മായിക്കാൻ സാധിച്ചേക്കാം, ലോകം മുഴുവനുള്ള ആരാധകരുടെ ഹൃദയത്തിൽ നിന്ന് അദ്ദേഹത്തിന്റെ ചിത്രം എങ്ങനെ മായിക്കും? മെസിയെന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ബാഴ്‌സലോണയുടെ ജേഴ്‌സിയിലുണ്ടാകും''

അതേസമയം ബാഴ്‌സ വിട്ട ലയണൽ മെസി അഭ്യൂഹങ്ങൾക്ക് വിരാമിട്ടുകൊണ്ട് അർജന്‍റീന സൂപ്പർ താരം ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്ക് ചേക്കേറി. ക്ലബുമായി താരം ധാരണയിലെത്തിയതായി സ്‌പോർട്‌സ് മാധ്യമമായ 'ലെക്യുപ്' റിപ്പോർട്ട് ചെയ്തു. മണിക്കൂറുകൾക്കകം താരം പാരിസിൽ എത്തിച്ചേരും. ബാഴ്‌സയുമായുള്ള നീണ്ട രണ്ടു പതിറ്റാണ്ടു നീണ്ട ബന്ധം അവസാനിച്ച ശേഷം വികാരനിർഭരമായിട്ടായിരുന്നു കഴിഞ്ഞ ദിവസം മെസി ക്ലബ് വിട്ടത്.

എംബാപ്പെ, നെയ്മർ, സെർജിയോ റാമോസ് തുടങ്ങിയ സൂപ്പർതാരനിര അരങ്ങുവാഴുന്നിടത്തേക്കാണ് അർജന്റീനിയൻ ഇതിഹാസമെത്തുന്നത്. ഇതോടെ, പി.എസ്.ജിയുടെ സ്‌ക്വാഡ് മറ്റേത് യൂറോപ്യൻ ക്ലബ്ബിനേക്കാളും കരുത്തരാകും. 2017-ൽ നെയ്മറെ ബാഴ്‌സയിൽ നിന്ന് പി.എസ്.ജിയിലെത്തിച്ചതിനേക്കാൾ ഉയർന്ന തുകയ്ക്കാകും മെസ്സിക്കായി സ്വന്തമാക്കാൻ ക്ലബ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

പുറത്തുവരുന്ന അഭ്യൂഹങ്ങൾ സത്യമാകുകയാണെങ്കിൽ മെസിയുടെ വരവ് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുക കോച്ച് മൗറീഷ്യോക്കാകും. മെസ്സി, നെയ്മർ, എംബാപ്പെ, ഏയ്ഞ്ചൽ ഡി മരിയ തുടങ്ങിയ വമ്പന്മാരെ ഒരുമിച്ചെങ്ങനെ അണിനിരത്തുമെന്നാകും മൗറീഷ്യോപോച്ചെറ്റിനോയുടെ വേവലാതി. മെസ്സി എത്തിയാൽ എംബാപ്പെ, നെയ്മർ എന്നിവർക്കൊപ്പം സ്വാഭാവികമായും താരത്തെ മുന്നേറ്റ നിരയിൽ കളിപ്പിക്കേണ്ടി വരും. അപ്പോൾ ഇക്കാർഡിയുടെ സ്ഥാനം സ്വാഭാവികമായി ഭീഷണിയിലാകും.ഡി മരിയയെ ഏത് പൊസിഷനിൽ കളിപ്പിക്കുമെന്നതും ചോദ്യ ചിഹ്നമാകും.






TAGS :

Next Story