Quantcast

'എന്റെ മരണം വ്യാജം': മറഡോണയുടെ ഔദ്യോഗിക പേജിൽ സന്ദേശം, രൂക്ഷപ്രതികരണവുമായി ആരാധകർ

മറഡോണയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട അപ്രതീക്ഷിത പോസ്റ്റുകളാണ് ആരാധകരെ ഞെട്ടിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    24 May 2023 8:18 AM GMT

Diego Maradona fake account
X

ഡീഗാേ മറഡോണ

ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. മറഡോണയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളാണ് ആരാധകരെ ഞെട്ടിപ്പിച്ചത്.

ഡീഗോ മറഡോണയുടെ ഫേസ്ബുക്ക് പേജില്‍ വിചിത്രമായ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. മരിച്ചിട്ടില്ലെന്നു എന്റെ മരണ വാര്‍ത്ത വ്യാജമാണെന്നുമൊക്കെയായിരുന്നു പോസ്റ്റുകള്‍. മറഡോണയുടെ ബന്ധുക്കളും മാനേജ്‌മെന്റ് ടീമും ഉടന്‍ തന്നെ അധികൃതരെ ഇക്കാര്യം അറിയിച്ചു. ഹാക്കിങ് ബോധ്യപ്പെടുകയും ചെയ്തു.

മറഡോയുടേതെന്ന നിലയില്‍ അടുത്തിടെ വന്ന പോസ്റ്റുകളെല്ലാം അവഗണിക്കാൻ ആരാധകരോട് കുടുംബം ആവശ്യപ്പെട്ടു. "ഡീഗോ മറഡോണയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പട്ടതായി നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു", മറഡോണയുടെ കുടുംബം പ്രസ്താവനയിലൂടെ വ്യക്തമാക്കി. നിലവില്‍ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

അതേസമയം സംഭവത്തിന് പിന്നില്‍ ആരെന്നോ എന്തുകൊണ്ടാണ് സൈബര്‍ ആക്രമണം ഉണ്ടായതെന്നോ ഇപ്പോഴും ലഭ്യമല്ല. ആരാധകര്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്. ഹാക്ക് ചെയ്തയാളെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും പലരും സമൂഹമാധ്യങ്ങളില്‍ കുറിക്കുന്നു. 2020 നവംബര്‍ 25 നാണ് മറഡോണ ലോകത്തോട് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

TAGS :

Next Story