Quantcast

‘ഞാനന്ന് കന്നവാരയോട് ചോദിച്ചു; ആരാണിവൻ?’; മെസ്സിയെ നേരിട്ട അനുഭവം പറഞ്ഞ് ​റോബർട്ടോ കാർലോസ്

MediaOne Logo

Sports Desk

  • Published:

    17 Aug 2024 5:34 PM

carlos messi
X

റിയോ ഡി ജനീറോ: ബാഴ്സലോണക്കെതിരായ മത്സരത്തിൽ ലയണൽ മെസ്സിയെ നേരിട്ട രംഗം ഓർത്ത് രംഗത്തെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസ്. മെസ്സിക്കെതിരെ അധികം കളിക്കാത്തത് ഭാഗ്യമാണെന്നാണ് കാർലോസ് പറഞ്ഞത്.

ഒരു സ്​പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ റോബർട്ടോ കാ​ർലോസ് പറഞ്ഞതിങ്ങനെ: ‘‘ ​മെസ്സി എന്നെയും കന്നവാരോയെയും ഡ്രിബിൾ ചെയ്തുപോയി. മത്സരശേഷം ഞാൻ കന്നവാരയോട് ചെന്ന് പറഞ്ഞു. എന്റെ ദൈവമേ, ഈ കളിക്കാരൻ ആരാണ്? ഇവൻ പുതിയ മറഡോണയാണ്’’

‘‘ഞാൻ ഭാഗ്യവാനാണ്. കാരണം അപ്പോഴേക്കും വിരമിക്കാൻ കുറച്ച് കാലമേ ബാക്കിയുണ്ടായിരുന്നുള്ളൂ. വരുന്ന തലമുറയിലെ പ്രതിരോധ ഭടൻമാർ മെസ്സിക്കെതിരെ നന്നായി വിയർക്കുമെന്ന് എനിക്കുറപ്പായിരുന്നു. എനിക്ക് സന്തോഷമുണ്ട്. കാരണം ഞാൻ മെസ്സിക്കെതിരെ കളിച്ചതിനേക്കാളും അധികം അദ്ദേഹത്തിന്റെ കളി കാണുകയാണ് ചെയ്തിട്ടുള്ളത്’’-കാർലോസ് പറഞ്ഞു.

2005/06, 2006/07 ലാലിഗ സീസണുകളിലായി രണ്ടുതവണ മാത്രമാണ് കാർലോസ് മെസ്സിക്കെതിരെ കളിച്ചിട്ടുള്ളത്. 2007ൽ റയൽ വിട്ട കാർലോസ് പിന്നാലെ തുർക്കി ക്ലബായ ഫെനർബാഷെയിലേക്ക് പോയിരുന്നു.

TAGS :

Next Story