സൗദിയുടെ ഓഫർ നിരസിച്ച് റോഡ്രിഗോ ഡി പോൾ
റോഡ്രിഗോ ഡി പോൾ യൂറോപ്പിൽ തന്നെ തുടരും. സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിലാണിപ്പോൾ താരം.
റിയാദ്: സൗദി ക്ലബ്ബ് അൽഹിലാലിന്റെ ഓഫർ നിരസിച്ച് അർജന്റീനന്‍ സൂപ്പർ താരം റോഡ്രിഗോ ഡി പോൾ. താരം യൂറോപ്പിൽ തന്നെ തുടരും. സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിലാണിപ്പോൾ ഡി പോള്‍. പ്രമുഖ അർജന്റീയൻ ടിവി ജേർണലിസ്റ്റ് ഗാസ്റ്റൻ എഡുലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് പിന്നാലെ പല പ്രമുഖരെയും ഹിലാൽ നോട്ടമിട്ടിരുന്നു. അതിലൊരു കളിക്കാരനായിരുന്നു ഖത്തർ ലോകകപ്പിലടക്കം അർജന്റീനക്ക് വേണ്ടി മിന്നിത്തിളങ്ങിയ റോഡ്രിഗോ ഡി പോൾ. ഏകദേശം 32 മില്യൺ യൂറോയുടെ കരാറായിരുന്നു താരത്തിന് മുന്നിൽ ഹിലാൽ വെച്ചത്. ഹിലാല്‍ മാനേജ്മെന്റ് താരവുമായി ബന്ധപ്പെടുകയും കരാർ രേഖകൾ മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാൽ താരം പിൻവാങ്ങുകയായിരുന്നു.
അർജന്റീനിയന്‍ പരിശീലകൻ ലയണൽ സ്‌കലോണി, മാനേജർ ഡിയാഗോ സിമിയോണി എന്നിവരുമായി ഡിപോൾ സംസാരിച്ചിരുന്നുവെന്നും ഗാസ്റ്റൻ വ്യക്തമാക്കുന്നു. താരത്തിന്റെ കരിയറിൽ അത്രത്തോളം സ്വാധീനം ഇരുവർക്കുമുണ്ട്. നേരത്തെ മെസിക് പിന്നാലെയും സൗദി ക്ലബ്ബ് സജീവമായി രംഗത്തുണ്ടായിരുന്നു. റെക്കോര്‍ഡ് ഓഫറായിരുന്നു മെസിക്ക് മുന്നിൽവെച്ചിരുന്നത്. എന്നാൽ താരം അമേരിക്ക തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പർ താരം എംബാപ്പെയും സൗദി ക്ലബ്ബുകളുടെ റഡാറിലുണ്ടായിരുന്നു.
എന്നാൽ റയൽമാഡ്രിഡിലേക്ക് പോകാനുളള താരത്തിന്റെ അതീവ താത്പര്യത്തിന് മുന്നിൽ സൗദി ക്ലബ്ബ് പിന്മാറി. ബ്രസീൽ സൂപ്പർ താരം നെയ്മർ എത്തിയതാണ് അവസാനത്തെ സൗദിലീഗിലെ ഗ്ലാമര്‍ സൈനിങ്. താരത്തെ അൽഹിലാൽ അവതരിപ്പിക്കുകയും ചെയ്തു. പരിക്കുള്ളതിനാൽ നെയ്മറിന്റെ അരങ്ങേറ്റം വൈകും എന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ.
Adjust Story Font
16