2023ൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിയ കായികതാരം റൊണാൾഡോ, മെസി രണ്ടാമത്
ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ ജൂനിയർ 12ാം സ്ഥാനത്താണുള്ളത്
2023ൽ ഏറ്റവും കൂടുതൽ തുക ശമ്പളയിനത്തിൽ നേടിയ കായിക താരം പോർച്ചുഗീസ് ഫുട്‌ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. 136 മില്യൺ ഡോളറാണ് (ഏകദേശം ആയിരം കോടിയിലേറെ രൂപ) സൗദി പ്രോ ലീഗിൽ അൽനസ്ർ എഫ്‌സിക്ക് വേണ്ടി കളിക്കുന്ന താരം ഈ വർഷം നേടിയിട്ടുള്ളത്. യു.എസ് ക്ലബായ ഇൻറർ മയാമിക്ക് വേണ്ടി കളിക്കുന്ന ലയണൽ മെസിയാണ് കൂടുതൽ ശമ്പളം വാങ്ങിയ കായിക താരങ്ങളിൽ രണ്ടാമത് 130 മില്യൺ ഡോളറാണ് അർജൻറീനൻ സൂപ്പർ താരത്തിന്റെ ഈയിനത്തിലെ വരുമാനം.
ഗ്ലോബൽ ഇൻഡക്‌സാണ് 2023ൽ വിവിധ കായിക താരങ്ങൾ ശമ്പളയിനത്തിൽ നേടിയ വരുമാനം പങ്കുവെച്ചത്. ആദ്യ മൂന്നു സ്ഥാനങ്ങളിലും ഫുട്‌ബോൾ താരങ്ങളാണുള്ളത്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് മൂന്നാമത്. നിലവിൽ പിഎസ്ജിക്കായി കളിക്കുന്ന താരം 120 മില്യൺ ഡോളറാണ് 2023ൽ നേടിയത്.
അമേരിക്കൻ ബാസ്‌ക്കറ്റ് ബോൾ താരം ലിബ്രോൺ ജെയിംസ് (119.5 മില്യൺ ഡോളർ) നാലാമതാണ്. മെക്‌സിക്കൻ പ്രൊഫഷണൽ ബോക്‌സർ കനേലോ അൽവാരസ് (110 മില്യൺ ഡോളർ) അഞ്ചാമതും അമേരിക്കൻ പ്രൊഫഷണൽ ഗോൾഫർ ഡസ്റ്റിൻ ജോൺസൺ (107 മില്യൺ ഡോളർ) ആറാമതുമാണ്. (World's highest-paid athletes in 2023 - Mediaone news).
ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ ജൂനിയർ 85 മില്യൺ ഡോളർ വരുമാനവുമായി 12ാം സ്ഥാനത്താണുള്ളത്. ഫിൽ മിക്കൽസൺ -106 മില്യൺ ഡോളർ, സ്റ്റീഫൻ കറി -100 മില്യൺ ഡോളർ, റോജർ ഫെഡറർ -95.1 മില്യൺ ഡോളർ, കെവിൻ ഡ്യൂറൻറ് -89.1 മില്യൺ ഡോളർ, ഗിയാന്നിസ് ആന്റേറ്റോകൂമ്പോ -87.6 മില്യൺ ഡോളർ എന്നിവരാണ് ഏഴു മുതൽ 11 വരെയുള്ള സ്ഥാനങ്ങളിലുള്ളത്. ആദ്യ മുപ്പതിൽ കൂടുതൽ അമേരിക്കൻ കായിക താരങ്ങളാണുള്ളത്.
കഴിഞ്ഞ ജനുവരിയിലാണ് ക്രിസ്റ്റ്യാനോ സൗദി അറേബ്യൻ ക്ലബിലെത്തുന്നത്. 1,700 കോടി വാർഷിക പ്രതിഫലമുള്ള അൽനസ്‌റുമായുള്ള കരാറിൽ രണ്ടര വർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. കോച്ച് ടെൻ ഹാഗിനെക്കുറിച്ചുള്ള പരസ്യപ്രതികരണത്തിനു പിന്നാലെ മുൻ ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡ് ക്രിസ്റ്റ്യാനോയുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെയായിരുന്നു സൗദി ക്ലബ് അദ്ദേഹത്തെ സ്വന്തമാക്കിയത്. അതേസമയം, ഇന്റർ മിയാമി 492 കോടി രൂപ വാർഷിക പ്രതിഫലത്തിലാണ് ലയണൽ മെസിയെ സ്വന്തമാക്കിയത്.
World's highest-paid athletes in 2023:
1.Cristiano Ronaldo: $136 million
2. Lionel Messi: $130 million
3.Kylian Mbappe: $120 million
4.LeBron James: $119.5 million
5. Canelo Alvarez: $110 million
6.Dustin Johnson: $107 million
7.Phil Mickelson: $106 million
8. Stephen Curry: $100.4 million
9.Roger Federer: $95.1 million
10. Kevin Durant: $89.1 million
11. Giannis Antetokounmpo: $87.6 million
12.Neymar Jr: $85 million
13. Russell Wilson: $85 million
14.Russell Westbrook: $82.1 million
15. Rory Mcllory: $80.8 million
16. Tiger Woods: $75.1 million
17. Cameron Smith: $73 million
18. Brooks Koepka: $72 million
19. Kyler Murray: $70.5 million
20. Bryson DeChambeau: $69 million
21. Lewis Hamilton: $65 million
22. Max Verstappen: $64 million
23. Klay Thomspon: $60.9 million
24. Patrick Mahomes: $59.3 million
25. Damian Lillard: $58.6 million
26. Max Scherzer: $56.7 million
27. James Harden: $55.1 million
28.Anthony Joshua: $53 million
29. Jon Rahm: $53 million
30. Aaron Rodgers: $53 million
Ronaldo is the highest paid athlete in 2023, Messi second
Adjust Story Font
16