പകരക്കാരൻ കേരളത്തിന്റെ രക്ഷകനായി; 'സന്തോഷ' പെരുന്നാളിലേക്ക് സഫ്‌നാദിന്റെ ഹെഡർ
മത്സരത്തിന്റെ അധികസമയം പിന്നിട്ടിട്ടും കിരീടം ആർക്കെന്ന് തീരുമാനമാകാത്ത കലാശ പോര്
മഞ്ചേരി: 75ാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾകിരീടത്തിൽ മുത്തമിട്ട് കേരളം. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബംഗാളിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം. കേരളത്തിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്.
മത്സരത്തിന്റെ അധികസമയം പിന്നിട്ടിട്ടും കിരീടം ആർക്കെന്ന് തീരുമാനമാകാത്ത കലാശ പോര്. എക്‌സ്ട്രാ ടൈമിലെ ആദ്യപകുതി ബംഗാളിനും രണ്ടാം പകുതി കേരളത്തിനും ഒപ്പം നിന്നപ്പോൾ കളി അനിവാര്യമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. ആർത്തിരമ്പുന്ന ഗാലറിയെ സാക്ഷിയാക്കി കേരളം ഏഴാം കിരീടത്തിലേക്ക്. നിരവധി സുവർണ്ണാവസരങ്ങൾ ഇരുടീമുകൾക്കും ലഭിച്ചു. പക്ഷേ ഗോൾ വരെ കിടക്കാൻ പന്ത് മടിച്ചുനിന്നു.
എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റിൽ ബംഗാൾ കേരളത്തെ ഞെട്ടിച്ചു. പ്രതിരോധ താരം സഹീഫിന്റെ പിഴവിൽ നിന്ന് സുപ്രിയ പണ്ഡിറ്റ് ഗോൾ നേടി.കാത്തിരുന്നു കിരീടം കൈവിട്ടു പോകും എന്ന് കരുതിയ നിമിഷങ്ങൾ. അലറിവിളിച്ച് കാണികൾ നിശബ്ദരായി. പക്ഷേ വീണ്ടും ഒരു പകരക്കാരൻ കേരളത്തിന്റെ രക്ഷകനായെത്തി. സഫ്‌നാദിന്റെ ഹെഡ്ഡറിലൂടെ കേരളത്തിന് ജീവൻ തിരികെ ലഭിച്ചു.പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടും കിരീടധാരണവും.
Adjust Story Font
16