Quantcast

ഈസ്റ്റ് ബംഗാളിന്റെ പുതിയ പരിശീലകനായി മരിയോ റിവേറയെ നിയമിച്ചു

സ്പാനിഷുകാരന്‍ മരിയോ റിവേറയെയാണ് ക്ലബ്ബ് പരിശീലക സ്ഥാനം നല്‍കിയിരിക്കുന്നത്. ഹോസെ മാനുവല്‍ ഡയസിന് പകരക്കാരനായാണ് റിവേറ എത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-01-02 13:22:12.0

Published:

2 Jan 2022 1:21 PM GMT

ഈസ്റ്റ് ബംഗാളിന്റെ പുതിയ പരിശീലകനായി മരിയോ റിവേറയെ നിയമിച്ചു
X

മോശം ഫോമിലൂടെ കടന്ന് പോകുന്ന എസ്‌സി ഈസ്റ്റ് ബംഗാള്‍ പുതിയ പരിശീലകനെ നിയമിച്ചു. സ്പാനിഷുകാരന്‍ മരിയോ റിവേറയെയാണ് ക്ലബ്ബ് പരിശീലക സ്ഥാനം നല്‍കിയിരിക്കുന്നത്. ഹോസെ മാനുവല്‍ ഡയസിന് പകരക്കാരനായാണ് റിവേറ എത്തുന്നത്. റിവേറയെ ടീമിലെത്തിച്ചെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

"റിവേറയെ മുഖ്യ പരിശീലകനായി നിയമിച്ചതില്‍ സന്തോഷമുണ്ട്, ഇന്ത്യന്‍ ഫുട്‌ബോളില്‍ റിവേറക്കുള്ള അനുഭവ സമ്പത്ത് ക്ലബിന് ഗുണംചെയ്യും," ഈസ്റ്റ് ബംഗാള്‍ സി.ഇ.ഒ ശിവാദി സമര്‍ദ്ദന്‍ വ്യക്തമാക്കി. രണ്ടു സീസണ്‍ മുമ്പ് ഐ ലീഗ് ഫുട്ബോളില്‍ ഈസ്റ്റ് ബംഗാളിനെ രണ്ടാംസ്ഥാനത്തെത്തിച്ച പരിശീലകനാണ് റിവേറ. 44കാരനായ റിവേറ സ്പാനിഷ് ക്ലബ്ബ് ലെഗാനെന്‍സിന്റെ യൂത്ത് ടീം പരിശീലകനായും ബ്രൂണെ അണ്ടര്‍-21 ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ ഈസ്റ്റ് ബംഗാള്‍ ഐ.എസ്.എല്ലില്‍ ഫോം കണ്ടെത്താതെ വിഷമിക്കുകയാണ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സീസണില്‍ ഇതുവരെ ഒരു വിജയം പോലും സ്വന്തമാക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചിട്ടില്ല. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് വീതം തോല്‍വിയും സമനിലയുമടക്കം നാല് പോയന്റ് മാത്രം നേടിയ ഈസ്റ്റ് ബംഗാള്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

ചൊവ്വാഴ്ച ബംഗളൂരു എഫ്.സിക്കെതിരെയാണ് ഈസ്റ്റ് ബംഗാളിന്റെ മത്സരം.

TAGS :

Next Story