Quantcast

ഗോൾ വേട്ടക്കാരൻ കളം വിടുന്നു; സെർജിയോ അഗ്യൂറോ വിരമിക്കാനൊരുങ്ങുന്നു

260 ഗോളുമായി മാഞ്ചസ്റ്റർ സിറ്റിയുടെ റെക്കോർഡ് ഗോൾവേട്ടക്കാരനാണ് അഗ്യൂറോ.

MediaOne Logo

Web Desk

  • Updated:

    2021-11-21 09:33:44.0

Published:

21 Nov 2021 9:24 AM GMT

ഗോൾ വേട്ടക്കാരൻ കളം വിടുന്നു; സെർജിയോ അഗ്യൂറോ  വിരമിക്കാനൊരുങ്ങുന്നു
X

അർജന്റീന താരം സെർജിയോ അഗ്യൂറോ ഫുട്‌ബോളിൽ നിന്നും വിരമിക്കുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നിലവിൽ വിശ്രമത്തിലാണ് താരം. അടുത്ത ആഴ്ച വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഈ സീസണിൽ ബാഴ്‌സലോണയിൽ എത്തിയ അഗ്യൂറോ ശാരീരിക അസ്വസ്ഥതകൾ കാരണം ഫുട്‌ബോളിൽ നിന്ന് അവധി എടുക്കുകയായിരുന്നു. അത്‌ലറ്റിക്കോ മാൻഡ്രിഡ്. മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളിൽ അഗ്യൂറോയുടെ പ്രകടനം അവിസ്മരണീയമായിരുന്നു. അർജന്റീനക്കു വേണ്ടി അഗ്യൂറോ 41 ഗോളുകൾ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ നെടുംതൂണയിരുന്നു ഒരുകാലത്ത് സെർജിയോ അഗ്യൂറോ. പ്രീമിയർ ലീഗിൽ ക്ലബ്ബിന്റെ ആദ്യ കിരീടം അഗ്യൂറയുടെ അവിസ്മരണീയ ഗോളിലൂടെയായിരുന്നു. 10 വർഷത്തിനിടെ സിറ്റിക്കൊപ്പം അഞ്ച് പ്രീമിയർ ലീഗ് കിരീടമടക്കം 15 കിരീടങ്ങൾ നേടി. 260 ഗോളുമായി സിറ്റിയുടെ റെക്കോർഡ് ഗോൾവേട്ടക്കാരനാണ് താരം.



സ്പാനിഷ് ലാ ലിഗയിൽ ഡിപ്പോർട്ടിവോ അലാവെസിനെതിരായ മത്സരത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അഗ്യൂറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കളിയുടെ 41 -ാം മിനിറ്റിൽ പെട്ടെന്ന നെഞ്ചിലും കഴുത്തിലും വേദന അനുഭനപ്പെട്ടതിനെ തുടർന്നാണ് താരം വൈദ്യസഹായം തേടിയത്. ഡോക്ടറുമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അഗ്യൂറേ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. നല്ലത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം കുറിച്ചു.

ഇതിനു പിന്നാലെ താരത്തിന് മൂന്ന്മാസം കളത്തിലിറങ്ങാനാവില്ലെന്ന് ബാഴ്‌സലോണ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story