സെർജിയോ ബുസ്‌കറ്റ്‌സ് വിരമിച്ചു
സമൂഹമാധ്യമത്തിലൂടെയാണ് വിരമിക്കൽ തീരുമാനം അറിയിച്ചത്
ബാർസിലോണ: സ്പാനിഷ് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സെർജിയോ ബുസ്‌കറ്റ്‌സ് ദേശീയ ടീമിൽ നിന്ന് വിരമിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് വിരമിക്കൽ തീരുമാനം അറിയിച്ചത്. 15 വർഷം സ്പാനിഷ് ടീമിനായി അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.ഖത്തർ ലോകകപ്പിൽ സ്പാനിഷ് ടീമിനെ നയിച്ചത് ബുസ്‌കറ്റ്‌സായിരുന്നു.
'15 വർഷം നീണ്ട ആ യാത്ര ഞാൻ അവസാനിപ്പിക്കുകയാണ്. ഈ കാലയളവിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി', ബുസ്‌കറ്റ്‌സ് പറഞ്ഞു.
2010 ൽ ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു ബുസ്‌കറ്റ്‌സ്. ദേശീയ ടീമിൽ നിന്ന് വിരമിക്കുമെങ്കിലും സ്പാനിഷ് ക്ലബ് ബാർസിലോണയ്ക്ക് വേണ്ടി അദ്ദേഹം കളിക്കും. നാല് ലോകകപ്പുകളിൽ സ്‌പെയിനായി കളിച്ച താരമാണ് ബുസ്‌കറ്റ്‌സ്. ദേശീയ കുപ്പായത്തിൽ 143 മത്സരങ്ങൾ കളിച്ച താരം ടീമിനായി രണ്ട് ഗോളുകളാണ് നേടിയിട്ടുള്ളത്.
Next Story
Adjust Story Font
16