യുറുഗ്വെയെ സമനിലയില്‍ തളച്ചത് അഞ്ച് കിമ്മുകള്‍
ഗോൾ പോസ്റ്റിന് മുന്നിൽ കിമ്മുകളുടെ വലകെട്ടിയാണ് സുവാരസിന്റെ യുറുഗ്വെയെ ദക്ഷിണ കൊറിയ പിടിച്ചുകെട്ടിയത്.
ലോകകപ്പ് ഫുട്ബോളില്‍ ദക്ഷിണ കൊറിയ കളത്തിലിറങ്ങിയപ്പോള്‍ ശ്രദ്ധേയമായത് അഞ്ച് കിമ്മുകൾ. യുറുഗ്വെയുടെ മുന്നേറ്റങ്ങൾ തടഞ്ഞ് വിലപ്പെട്ട സമനില കൊറിയക്ക് ഉറപ്പാക്കിയത് ഈ കിമ്മുകളായിരുന്നു.
1- ഗോൾകീപ്പർ കിം സ്യൂങ് യു, 15- റൈറ്റ് ബാക്കായി കിം മൂൺ ഹ്വാൻ, 19- റെറ്റ് സെന്‍ററിൽ കിം മിൻ ജേ, 4- ലെഫ്റ്റ് സെന്ററിൽ കിം യോങ് ഗ്വോൻ, 3- ലെഫ്റ്റ് ബാക്കായി കിം ജിൻ സു. ഗോൾ പോസ്റ്റിന് മുന്നിൽ കിമ്മുകളുടെ വലകെട്ടിയാണ് സുവാരസിന്റെ യുറുഗ്വെയെ ദക്ഷിണ കൊറിയ പിടിച്ചുകെട്ടിയത്. അഞ്ചു പേരുടെയും ആദ്യ ലോകകപ്പ് മത്സരം അവർ അങ്ങനെ അവിസ്മരണീയമാക്കി. ഇവരെക്കൂടാതെ പകരക്കാരുടെ നിരയിൽ ഒരു കിം കൂടി ഉണ്ടായിരുന്നു- കിം തേ ഹ്വാൻ.
കൊറിയൻ ഭാഷയിൽ കിം എന്നാൽ സ്വർണമെന്നും ഇരുമ്പെന്നും അർഥം. ഒരേ സമയം ഏറ്റവും ഉറപ്പുള്ളതും മൂല്യമുള്ളതുമാകുന്നു കിം. പുരാതന കൊറിയയിലെ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന പേരാണ് കിം. രണ്ട് രാജവംശങ്ങൾ ഒന്നിച്ചപ്പോൾ കിമ്മുകൾ കൂടി. ആ പേര് തലമുറകൾ കൈമാറി. ഇന്ന് കൊറിയയിലെ ഏറ്റവും പ്രചാരമുള്ള പേരാണ് കിം.
Adjust Story Font
16