സ്‌പെയിന് 'പെയിൻ' തന്നെ: സ്‌കോട്‌ലാൻഡിന് മുന്നിൽ വീണു
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മക്ടോമിനെയാണ് രണ്ട് ഗോളുകളും നേടിയത്
സ്പെയിനെതിരെ ഗോള്‍നേട്ടം ആഘോഷിക്കുന്ന സ്കോട്ലാന്‍ഡ് താരങ്ങള്‍
എഡിന്‍ബര്‍ഗ്: യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ സ്പെയിനിനെ വീഴ്ത്തി സ്കോട്ലാൻഡ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്കോട്ലാന്‍ഡിന്റെ ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മക്ടോമിനെയാണ് രണ്ട് ഗോളുകളും നേടിയത്. ഇതോടെ രണ്ടിൽ രണ്ടു വിജയവുമായി സ്കോട്ലാൻഡ് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു .
സ്‌കോട്‌ലാൻഡിലെ ജൂബിലയന്റ് ഹാപ്‌ഡെൻ പാർക്കിൽ രണ്ടാംജയം ലക്ഷ്യമിട്ട് കാര്യമായ മാറ്റങ്ങളൊടെയാണ് സ്പെയിൻ കളത്തിലിറങ്ങിയത്. ആദ്യ മിനിട്ടുകളിൽ സ്‌പെയിൻ പന്തിന്മേൽ ആധിപത്യം സ്ഥാപിച്ചെങ്കിലും ഏഴാം മിനുട്ടിൽ തന്നെ സ്കോട്ലാൻഡ് ലീഡെടുത്തു. സ്പെയിൻ തുടർച്ചയായി ആക്രമണം അഴിച്ചുവിട്ടെങ്കിലും ഫലമുണ്ടായില്ല.
രണ്ടാം പകുതിയിൽ കാര്യമായ മാറ്റങ്ങളോടെയാണ് സ്‌പെയിൻ കളത്തിലെത്തിയത്. എന്നാൽ 51ാം മിനിറ്റിൽ മക്ടോമിനെ വീണ്ടും ഗോൾവല കുലുക്കി. ആദ്യ മത്സരത്തില്‍ സ്പെയിന്‍ ജയിച്ചെങ്കിലും ഗ്രൂപ്പ് 'എ'യില്‍ രണ്ടാമതാണ്. 39 വർഷത്തിന് ശേഷം സ്‌പെയിനിനെതിരെ സ്‌കോട്‌ലൻഡ് നേടുന്ന വിജയമാണിത്.
പന്തവകാശത്തിന്റെ 75 ശതമാനവും സ്‌പെയിൻ നേടിയെടുത്തെങ്കിലും ഖത്തർലോകകപ്പിലേത് പോലെ ഗോളടിക്കാൻ മറന്നു, അല്ലൈങ്കിൽ സ്‌കോട്‌ലാൻഡ് പ്രതിരോധത്തിൽ തട്ടിത്തടഞ്ഞു. മറിച്ച് ടാർഗറ്റിലേക്ക് ലക്ഷ്യമാക്കി തൊടുത്ത മൂന്ന് ഷോട്ടുകളിൽ രണ്ടെണ്ണം ലക്ഷ്യത്തിലെച്ചിച്ച് സ്‌കോട്‌ലാൻഡ് വിജയം നേടിയെടുക്കുകയായിരുന്നു. സ്‌പെയിനും മൂന്നെണ്ണം തൊടുത്തെങ്കിലും സ്‌കോട്‌ലാൻഡ് ഗോൾകീപ്പറെ കീഴ്‌പ്പെടുത്താനായില്ല.
അതേസയം മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ തുർക്കിയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ ജയം. മാറ്റിയോ കൊവാസിച്ച് ആണ് രണ്ട് ഗോളുകളും നേടിയത്. അതേസമയം, സൌഹൃദമത്സരത്തിൽ ബെൽജിയം ജർമ്മനിയെ 3-2ന് പരാജയപ്പെടുത്തി. 2024ലെ യൂറോ കപ്പ് ആതിഥേയർ കൂടിയായ ജർമനിയെ 1954ന് ശേഷം ഇതാദ്യമായാണ് ബെൽജിയം കീഴടക്കുന്നത്.
He can't stop scoring ⚽️⚽️
— Scotland National Team (@ScotlandNT) March 28, 2023
Scott McTominay doubles our lead against Spain 🙌#SCOESP pic.twitter.com/0qIZveYtMv
Adjust Story Font
16