പത്രങ്ങളിൽ ഒരു വർഷം ക്രിസ്റ്റ്യാനോയുടെ പേരുവരുന്നത് 2 കോടി 20 ലക്ഷം തവണ!

ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോ...അതൊരു പേരോ കളിക്കാരനോ മാത്രമല്ല. അതൊരു ബ്രാൻഡ് കൂടിയാണ്. റൊണാൾഡോയെക്കുറിച്ചുള്ള ഒരു പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. പോർച്ചുഗീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ് മിനിസ്ട്രേഷൻ ആൻഡ് മാർക്കറ്റിങ് (ഐപിഎഎം) എന്ന സ്ഥാപനമാണ് ഈ റിപ്പോർട്ട് പുറത്തിയിരിക്കുന്നത്.
ഇവർ നൽകുന്ന കണക്കുകൾ പ്രകാരം സിആർ7 എന്ന ബ്രാൻഡിന് നിലവിൽ 850 മില്യൺ യൂറോയാളം മൂല്യമുണ്ട്. വരുമാനം, മാധ്യമ സ്വാധീനം, നേട്ടങ്ങൾ, സമൂഹ മാധ്യമ സ്വാധീനം എന്നിവയടക്കമുള്ള 28 മേഖലകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 2011ൽ 24.5 മില്യൺ യൂറോ മാത്രം മൂല്യമുണ്ടായിരുന്ന സിആർ7 എന്ന ബ്രാൻഡ് 325 ശതമാനം വളർച്ചയാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുുന്നത്.
ഇൻസ്റ്റഗ്രാമിൽ 64 കോടിയും എക്സിൽ 11 കോടിയും ഫോളോവേഴ്സ് റൊണാൾഡോക്കുണ്ട്. ഇതിന് പുറമേ ചില ഞെട്ടിക്കുന്ന റെക്കോർഡുകൾ കൂടി ഈ പഠന റിപ്പോർട്ട് പുറത്തുവിടുന്നു. ലോകത്തെമ്പാടുമുള്ള പത്രങ്ങളിലെല്ലാമായി ഒരു വർഷം ശരാശരി 2 കോടി 20 ലക്ഷം തവണ റൊണാൾഡോയെന്ന എന്ന പേരുവരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. കൂടാതെ ഗൂഗിളിൽ പ്രതിവർഷം ഒരു കോടി 87 ലക്ഷം തവണ ആ പേര് സെർച്ച് ചെയ്യപ്പെടുന്നനു. ആമസോണിലെ 4000ത്തിലധികം പുസ്തകങ്ങളിലും 63000ത്തോളം സയൻസ് ആർട്ടിക്കിളുകളിലും ആ പേര് പരാമർശിക്കപ്പെടുന്നുണ്ട. പ്രായം 40 പിന്നിട്ടിട്ടും ആ ബ്രാൻഡ് കൂടുതൽ കരുത്താർജിക്കുകയാണ് എന്നർത്ഥം.
Adjust Story Font
16