Quantcast

ഇബ്രാഹിമോവിച്, കക്ക, കഫു, ഹൾക്ക്.. കേരളത്തിൽ പന്തുതട്ടാനെത്തുന്നു സൂപ്പര്‍ താരങ്ങള്‍

പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ടൂർണമെന്റ് ആഗസ്റ്റിൽ

MediaOne Logo

Web Desk

  • Updated:

    2024-03-02 04:22:31.0

Published:

2 March 2024 3:45 AM GMT

The first season of the Super League Kerala football tournament is lined up with international stars. Reportedly, a huge line-up of stars including Zlatan Ibrahimovic, Kaka, Kafu and Hulk will play in Kerala, International stars in line up of Super League Kerala football tournament,
X

കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ടൂർണമെന്റിന്റെ പ്രഥമ സീസണിൽ അന്താരാഷ്ട്ര താരങ്ങൾ അണിനിരക്കുന്നു. സ്ലാട്ടൻ ഇബ്രാഹിമോവിച്, കക്ക, കഫു, ഹൾക്ക് അടക്കമുള്ള വമ്പൻ താരനിരയാണ് കേരളത്തിൽ പന്തുതട്ടാനിറങ്ങുന്നത്. വിദേശ താരങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ചു ലോകോത്തര നിലവാരത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ലീഗിൽ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളെ അടുത്തമാസം പ്രഖ്യാപിക്കും. സൂപ്പർ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് ആണ് ഇക്കാര്യം മീഡിയവണിനോട് വെളിപ്പെടുത്തിയത്.

ആഗസ്റ്റ് അവസാനവാരത്തോടെയാവും സൂപ്പർ ലീഗ് ഫുട്‌ബോൾ ടൂർണമെന്റ് ആരംഭിക്കുക. ആറു ടീമുകളാണ് ആദ്യ സീസണിൽ പങ്കെടുക്കുന്നത്. കേരളത്തിൽനിന്നുള്ള കോർപറേറ്റ് ടീമുകൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് മുനിസിപ്പൽ സ്റ്റേഡിയം, മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം എന്നിങ്ങനെ മൂന്ന് വേദികളാണു നിലവിൽ ടൂർണമെന്റിനായി പരിഗണനയിലുള്ളതെന്ന് മാത്യു ജോസഫ് അറിയിച്ചു.

അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും കണക്കിലെടുത്താവും അന്തിമവേദി തീരുമാനിക്കുക. സ്റ്റാർ സ്‌പോർട്‌സിലും ഡിസ്‌നി ഹോട്ട് സ്റ്റാറിലും മത്സരങ്ങൾ സംപ്രേഷണം ചെയ്യും. ഇബ്രാഹിമോവിച്, കക്ക, കഫു, ഹൾക്ക് തുടങ്ങി ലോക ഫുട്‌ബോളിലെ സൂപ്പർതാരങ്ങൾ ടൂർണമെന്റിൽ ഐക്കൺ താരങ്ങളായെത്തും. ലീഗിന്റെ ഭാഗമാകാൻ ഇവർ സമ്മതിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ മീഡിയവണിനോട് പറഞ്ഞു. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ മാനദണ്ഡമനുസരിച്ച് ആറു വിദേശതാരങ്ങളാകും ഓരോ ടീമിലും ഉണ്ടാവുക.

Summary: The first season of the Super League Kerala football tournament is lined up with international stars. Reportedly, a huge line-up of stars including Zlatan Ibrahimovic, Kaka, Kafu and Hulk will play in Kerala.

TAGS :

Next Story