ഉയരെ ഉയരെ ആവേശം; മരത്തിൽ കയറി ആരാധകൻ, ഇറങ്ങാൻ ആവശ്യപ്പെട്ട് രോഹിത് -വീഡിയോ
പതിനായിരങ്ങളാണ് റോഡിന് ഇരുവശവും ഇന്ത്യൻ താരങ്ങളെ കാണാനായി തടിച്ച്കൂടിയത്.
മുംബൈ: മുംബൈ നഗരത്തെ ഇളക്കിമറിച്ചാണ് ഇന്ത്യൻ ടീമിന്റെ വിക്ടറി പരേഡ് സമാപിച്ചത്. വഴിനീളെ പതിയാനിരക്കണക്കിന് ആരാധകർ പ്രിയതാരങ്ങളെ കാണാനായി കാത്തുനിന്നത്. മറൈൻഡ്രൈവിന്റെ ഇരുവശവും മണിക്കൂറുകൾക്ക് മുമ്പെ ആളുകൾ നിലയുറപ്പിച്ചിരുന്നു. അതിനിടെ അൽപം വ്യത്യസ്ത കാഴ്ചകളുമുണ്ടായി. അത്തരത്തിലൊന്നാണ് ഇന്ത്യൻ ടീമിന്റെ റോഡ് ഷോ കാണാനായി വലിയ മരത്തിന് മുകളിൽ അള്ളിപിടിച്ചിരിക്കുന്ന ആരാധകന്റെ ദൃശ്യങ്ങൾ. നിമിഷങ്ങൾക്കകം സംഭവം വൈറലായി. ബസിലുണ്ടായിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയടക്കമുള്ള താരങ്ങൾ ആരാധകനോട് താഴെ ഇറങ്ങാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
Cheeku asking hittu to see the fan who climbed up the tree😭😭❤ pic.twitter.com/CYWYZgelSW
— 2nd Icc Trophy win when Rohit (@49thTonWhenRo) July 4, 2024
മുംബൈ മറൈൻ ഡ്രൈവിൽ നിന്ന് തുറന്ന ബസിൽ വാംഖഡെ സ്റ്റേഡിയം വരെയാണ് വിക്ടറി പരേഡ് നടത്തിയത്. തുടർന്ന് വാംഖഡെ സ്റ്റേഡിയത്തിൽ 33000ത്തോളം ആരാധകരെ സാക്ഷി നിർത്തിയായിരുന്നു ഇന്ത്യൻ ടീമിന്റെ വിജയാഘോഷം. വന്ദേമാതരം, ഇന്ത്യ, ഇന്ത്യ ചാന്റുകളുയർത്തിയാണ് ആരാധകർ താരങ്ങളെ വരവേറ്റത്.
ഇന്നലെ രാവിലെ ആറരയോടെ ഡൽഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തശേഷമാണ് മുംബൈയിലെത്തിയത്. ഡൽഹിയിൽ നിന്ന് വിസ്താര വിമാനത്തിൽ മുംബൈയിലെത്തിയ ഇന്ത്യൻ ടീമിനെ വാട്ടർ സല്യൂട്ട് നൽകിയാണ് അഗ്‌നിശമനസേന സ്വീകരിച്ചത്. തുടർന്നാണ് തുറന്ന ബസിൽ റോഡ് ഷോ നടത്തിയത്.
Adjust Story Font
16