Quantcast

ടി.ജി പുരുഷോത്തമൻ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫസ്റ്റ് ടീം അസിസ്റ്റൻറ് കോച്ച്

പുതിയ സീസണ് മുമ്പായി നിരവധി മാറ്റങ്ങളാണ് ക്ലബുകളിൽ നടക്കുന്നത്

MediaOne Logo

Sports Desk

  • Published:

    10 July 2023 8:29 AM GMT

TG Purushothaman Kerala Blasters First Team Assistant Coach
X

കൊച്ചി; ടി.ജി പുരുഷോത്തമനെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫസ്റ്റ് ടീം അസിസ്റ്റൻറ് കോച്ചായി തിരഞ്ഞെടുത്തു. മൂന്നു വർഷത്തെ കരാറാണ് ഇദ്ദേഹത്തിന് ക്ലബ് നൽകിയത്. സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇദ്ദേഹത്തെ കോച്ചാക്കിയ വിവരം പങ്കുവെച്ചത്. പുതിയ പദവി തനിക്ക് ലഭിച്ച ആദരവാണെന്നും യൂത്ത് സംവിധാനത്തിന്റെ ഭാഗമായിരുന്നതിനാൽ ക്ലബിന്റെ ശേഷി അറിയാമെന്നും പുരുഷോത്തമൻ പറഞ്ഞു.

പുതിയ സീസണ് മുമ്പായി നിരവധി മാറ്റങ്ങളാണ് ക്ലബുകളിൽ നടക്കുന്നത്. കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്‌സിക്കെതിരെ ഇറങ്ങിപ്പോയതിന് തുടർന്ന് കനത്ത പിഴ നേരിട്ടത് ടീമിനെ ബാധിച്ചിരുന്നു. സഹൽ അബ്ദുസമദിനെ സ്വന്തമാക്കാൻ മോഹൻ ബഗാനടക്കമുള്ള ടീമുകൾ വരുന്നതായി റിപ്പോർട്ടുണ്ട്. സഹൽ മോഹൻ ബഗാനിലേക്ക് പോയാൽ പ്രീതം കോട്ടാൽ ബ്ലാസ്‌റ്റേഴ്‌സിലെത്തുമെന്നാണ് നിരീക്ഷകനായ മാർകസ് പറയുന്നത്. അതേസമയം 2025 വരെ സഹലിന് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ട്. 2017ൽ ഐ.എസ്.എൽ അരങ്ങേറ്റം കുറിച്ച സഹൽ അന്ന് മുതൽ തുടർച്ചയായ ആറ് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സിനായാണ് ബൂട്ടുകെട്ടിയത്. നേരത്തേ മോഹൻ ബഗാന്റെ റൈറ്റ് ബാക്കായ പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. നിലവിലുള്ള പ്രതിരോധ നിര താരം ഹോർമിപാം മോഹൻ ബഗാനിലേക്ക് പോകില്ലെന്നാണ് ഐഎഫഎ്ടിഡബ്ല്യൂസി ട്വീറ്റ് ചെയ്തത്.

TG Purushothaman Kerala Blasters First Team Assistant Coach

TAGS :

Next Story