Quantcast

'അവർക്ക് മെസി ദൈവം, ക്രിസ്റ്റ്യാനോ രാജാവ്, ബ്രസീലുകാർക്ക് ആഗ്രഹം നെയ്മറിന്റെ കാലൊടിയാൻ: റാഫിഞ്ഞ

സെർബിയക്കെതിരായ കളിയിൽ പരിക്കേറ്റ നെയ്മർക്കെതിരെ ഉയർന്ന ബ്രസീൽ ആരാധകരുടെ പ്രതികരണങ്ങൾ ചൂണ്ടിയാണ് റാഫിഞ്ഞയുടെ വാക്കുകൾ

MediaOne Logo

Web Desk

  • Published:

    26 Nov 2022 1:28 PM

അവർക്ക് മെസി ദൈവം, ക്രിസ്റ്റ്യാനോ രാജാവ്, ബ്രസീലുകാർക്ക് ആഗ്രഹം നെയ്മറിന്റെ കാലൊടിയാൻ: റാഫിഞ്ഞ
X

ദോഹ: നെയ്മറുടെ കാല് ഒടിയാനാണ് ബ്രസീൽ ആരാധകർ ആഗ്രഹിക്കുന്നതെന്ന് കുറ്റപ്പെടുത്തി ബ്രസീലിന്റെ മുന്നേറ്റനിര താരം റാഫിഞ്ഞ. അർജന്റീനക്കാർ മെസിയെ ദൈവത്തെ പോലെയാണ് കാണുന്നതെന്നും പോർച്ചുഗൽ ആരാധകരുടെ രാജാവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നും റാഫിഞ്ഞ പറഞ്ഞു.

സെർബിയക്കെതിരായ കളിയിൽ പരിക്കേറ്റ നെയ്മർക്കെതിരെ ഉയർന്ന ബ്രസീൽ ആരാധകരുടെ പ്രതികരണങ്ങൾ ചൂണ്ടിയാണ് റാഫിഞ്ഞയുടെ വാക്കുകൾ. ബ്രസീൽ ആരാധകർ നെയ്മറെ അർഹിക്കുന്നില്ല എന്ന് റാഫിഞ്ഞ ഇൻസ്റ്റാ സ്റ്റോറിയിൽ കുറിച്ചു.




നെയ്മർ തന്റെ കരിയറിൽ ചെയ്ത തെറ്റ് ബ്രസീലിൽ ജനിച്ചു എന്നതാണ്. നെയ്മറുടെ കഴിവ് ഈ രാജ്യം അർഹിക്കുന്നില്ല എന്നും റാഫിഞ്ഞ പറയുന്നു. സെർബിയക്കെതിരായ മത്സരത്തിൽ കളി തീരാൻ 10 മിനിറ്റ് ശേഷിക്കെയാണ് നെയ്മർക്ക് പരിക്കേറ്റത്. കണങ്കാലിലെ പരിക്കിനെ തുടർന്ന് ബ്രസീലിന്റെ ഇനിയുള്ള രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും നെയ്മറിന് നഷ്ടമാവും.

സെർബിയക്കെതിരായ കളിക്ക് പിന്നാലെ നെയ്മറും കുറിപ്പുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാം ശേഷം എല്ലാം ശരിയാവും എന്ന് വിശ്വസിക്കുന്നു. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളു എന്ന് ഉറപ്പാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്നും നെയ്മർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

TAGS :

Next Story